Pages

Friday 8 June 2012

തല്ലുന്നവന്റെ ആദര്‍ശം



ആശയങ്ങള്‍ തമ്മില്‍ അടിപിടി 
 മൂക്ക് ചളുങ്ങിയ ആശയവും ,കാലൊടിഞ്ഞ ആശയവും
 തുന്നിക്കെട്ടിയ മുറിവുകളുമായി ആശുപത്രിയില്‍
അഞ്ചാം വാര്‍ഡിന്റെ വലത്തേ അറ്റത്തെ
തുരുംബെടുത്ത് ഒടിയാറായ രണ്ടു കട്ടിലുകളില്‍
ഇന്ജകഷന്‍   കഴിഞ്ഞു തിരിഞ്ഞു കിടക്കുമ്പോള്‍
മനസ്സില്‍ പറഞ്ഞു .
തല്ലു കൊടുത്തപ്പോ മനസ്സില്‍ സ്റ്റഡി ക്ലാസ്സുകളില്‍
കട്ടന്‍ കാപ്പി കുടിച്ചു  കാണാതെ പഠിച്ച ആശയം
പോയിട്ട് അത് വറ്റി ഉണങ്ങിയ പാട് പോലും കണ്ടില്ല .
 ഇങ്ങോട്ട് തല്ലു  കിട്ടിയപ്പോള്‍  ഭാവിക്കു
വേണ്ടി ചോര ഉറ്റി  കൊടുക്കുന്ന  വിപ്ലവകാരിയും  മുങ്ങി .
ശ്ശെ  ആകെ confusion ആയല്ലോ  എന്ന് കരുതി 
പിന്നെ രണ്ടര  സെക്കണ്ട്ത്തെ   ആലോചന..
 ഒന്നാന്തരം ഒരു കാരണം കിട്ടി
ഇന്നലെ രാത്രി വായനശാല കഴിഞ്ഞുള്ള രണ്ടാമത്തെ  വളവിളില്‍ വെച്ച്
ഈ പിന്തിരിപ്പന്‍ മുരാച്ചി  എന്റെ   മുഖത്തേക്ക്   ഒന്ന്  ടോര്‍ച് അടിച്ചു  നോക്കിയില്ലേ ?
ശേഷം ചിന്തകള്‍ ശുന്യം
ടപ്പേ ടപ്പേ ഡും ഡം ,ഹെന്റമ്മേ ,ഹമ്മോ

7 comments:

  1. വിപ്ലവം ?അത്ര നിസ്സാരമാണോ കാരണങ്ങള്‍ ?

    ReplyDelete
  2. ചിലതിനൊക്കെ എത്ര ചിന്തിച്ചാലും കാരണം കിട്ടില്ല,
    ചിലതിനു കാരണം കാണുകയുമില്ല,
    ഒന്ന് വെറുതെ പറയാന്‍ കൂടി

    ReplyDelete
  3. തലയില്‍ തുണിയിട്ട് പോകുമ്പോള്‍ മുഖത്ത് ടോര്ച്ചടിച്ചാലും ആളറിയില്ല, അല്ലാത്തപ്പോഴാ പിന്തിരിപ്പനും മൂരാചിയും ഒക്കെയാവുന്നത്.

    ReplyDelete
  4. ഇതാണ് ഈ ആശയ സംഘര്‍ഷം എന്നൊക്കെ പറയുന്നത് ല്ലേ..അതോ ആദര്‍ശ സംഘര്‍ഷമോ ?

    ReplyDelete
  5. ഒരു പരിപ്പുവടയും കൂടി വേണായിരുന്നു..

    ReplyDelete
  6. പിന്തിരിപ്പന്മാരെ തിരയുന്ന ശുഷ്ക്കാന്തി ഇന്ന് എല്ലാവരിലും കൂടുതലാണ് ..
    ആരെയും കിട്ടിയില്ലെങ്കില്‍ മുഖത്ത് ടോര്‍ച് അടിച്ചവനെ പിന്തിരിപ്പന്‍ എന്ന് മുദ്ര കുത്തി തല്ലും ... :)

    ReplyDelete