Monday, 1 December 2014

ഇരുട്ട്


മഴക്കാലം കഴിഞ്ഞു.
വര്‍ഷം പൂര്‍ണമായി വിട്ടുമാറി  എന്നു തോന്നിപ്പിക്കും വിധമായിരുന്നു തെളിഞ്ഞ നീലാകാശവും, സുഖകരമായ ചെറു ചൂടു പടര്‍ത്തി വിരിഞ്ഞ സൂര്യന്റെ നേര്‍ത്ത മുഖവും
നാലു അതിരുകളില്‍ ഒതുങ്ങിയ ജാലകത്തിലൂടെ വിശാലമായ ആകാശത്തെ  ഹരി എല്ലാം മറന്നു നോക്കി നിന്നു അയാളുടെ ചുണ്ടുകളില്‍ ഒരു ചെറു പുഞ്ചിരി വീടരുവാന്‍ തുടങ്ങി . മനുഷ്യ മനസസില്‍ സന്തോഷത്തിന്റെ ഓളങ്ങള്‍ തീര്‍ക്കുവാന്‍ നാലു അതിരുകളില്‍ മാത്രം ഒതുങ്ങിയ പ്രക്രതിക്ക്  സാധിക്കുമോ?
മെഡിക്കല്‍ വിദ്യാര്‍ഥതിയുടെ  വിജ്രമ്പിച്ച ചിന്തകളെ കീറിമുറിച്ചാണ് ക്ലാസ് മുറിയിലെ ശബ്ദം പെട്ടന്നു ഉയര്‍ന്നത്.
രണ്ടു മണിക്കൂർ പിടിച്ചതിരുത്തിയ തിയറി ക്ലാസ്സിനു ശേഷം പതിവുപോലെ ഡിസെക്ശന് ഹാളിലെ പ്രക്റ്റികൽ
എന്തുകൊണ്ടോ എല്ലാവരുടെയും മുഖത്ത്  ഒരു സന്തോഷം പ്രകതമായിരുന്നു
ഡിസെക്ശന് കിറ്റും  ഹാളിലെ പ്രവർത്തനങ്ങൾക്ക്   ആവശ്യമായ പുസ്തകങ്ങളും എടുത്ത് എല്ലാ വിദ്യാര്‍ഥികളും ധര്‍തിയില്‍ ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങി.
എല്ലാമുമ്പ് സംഭവിച്ചു തീര്‍നത്തിന്റെ തനി ആവർത്തനം .
ഏകദേശം 3മാസം  പിന്നിട്ട മെഡിക്കൽ കോളേജിലെ  ലെ ജീവിതത്തില്‍ പുതിയതോന്നും കാര്യമായി ഹരിക്ക്  അനുഭവപ്പെട്ടില്ല എന്നാല്‍ ഇന്നു അയാളുടെ ഉള്ളില്‍ മാത്രം ഭയവും ആനധവും  കലര്‍ന്ന ചെറിയൊരു പുതുമ അനുഭവപ്പെട്ടു , കാരണം, ഇന്നു നമ്പർ  പ്രകാരം  മർത് ദേഹങ്ങളിൽ  പഠനം നടത്തേണ്ടത് അയാള്‍ ആയിരുന്നു ക്ലാസ്സില്‍ നിന്നും അങ്ങേ തലക്കൽ  സ്ഥിതി ചെയ്യുന്ന ഡിസെക്ശന് ഹാളിലേക് അലസമായി നടക്കുന്ന വിദ്യാര്‍ഥികളുടെ ഇടയില്‍ ഹരി നിശബ്‌തനായി നടന്നു. ലക്ഷ്യ സ്ഥാനത്തേക്ക് നടക്കുമ്പോള്‍ യുവാവിന്റെ പാതിയടഞ്ഞ കണ്ണുകളിൽ  വീണ്ടും  ദുഖം കനം കൂടി വന്നു.
എന്നാല്‍ ഭൂത കാലത്തിന്റെ സ്മരണകള്‍ ദുഖത്തിന്റെ  തെളിനീര്‍കയത്തിൽ  നിഗുടതയും സംശയവും കലർന്ന വിഷം പടർ ത്തിക്കൊണ്ടിരുന്നു .
അച്ഛന്‍......
കാലുകളുടെ ചലനം അറിയാതെ എകനായി നടക്കുന്ന ജയകൃഷ്ണന്റെ  മകൻ ഹരിക്രിഷ്ണൻ  പിതാവിന്റെ ചിന്തകളിലേക്ക്  ചികഞ്ഞ്  റിങ്ങി. എപ്പോഴും സന്തോഷം തുളുമ്പുന്ന വിടര്‍ന്ന കണ്ണുകളും സ്മിതങ്ങൾ  അനുഗ്രഹീതമായ വദനവുമടങ്ങിയ ജനകന്റെ രൂപം ഒരു നിമിഷം അയാളുടെ മനസില്‍ പ്രതിഫലിച്ചു നല്ല മനുഷ്യന്റെ സ്വപ്നമായിരുന്നു തന്റെ മകനെ ഡോക്റ്റർ ആക്കുക എന്നു.
കേവലം പണത്തിനു വേണ്ടിയായിരുന്നില്ല അത് തന്നെ കോത്തിപറച്ച   പരിഹാസികളുടെ മുമ്പില്‍  തലയുയര്‍ത്തി പിടിക്കാന്‍ മാത്രമായിരുന്നു. പിന്നീടെപ്പോഴോ ആയിരുന്നില്ലേ അതേ തന്റെ കൂടെ സ്വപ്നമായി മാറിയത്.
ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും സാക്ഷാല്‍ക്കാരത്തിനു വേണ്ടി മാത്രമായിരുന്നു അദ്ദേഹം കാല മെത്രയും  അദ്വാനിച്ചത്
പക്ഷേ ജീവിതമെന്നും വേദനയും കയ്പ്പും നിറഞ്ഞ അനുഭവങ്ങള്‍ മാത്രമാണ് അച്ഛന് സമ്മാനിച്ചത്.
ദാരിദ്രത്താല്‍ സമൂഹം തിരസ്കരിച്ചപ്പോള്‍ തളരാത്ത മനസ് സ്നേഹിച്ചുവീശ്വസിച്ച മണ്ണു വീണ്ടും വീണ്ടും പരാജയപ്പെടുത്തിയപ്പോള്‍ തകര്‍ന്നു പോയി .
അവസാനം സ്വന്തം കുടുംബത്തെ  സകല കടക്കരുടെയും നടുവില്‍ തനിച്ച്  ആക്കി  ആരോടും ഒന്നും പറയാതെ അച്ഛന്‍ വീട് വിട്ടു. പിന്നെ വന്നിട്ടില്ല ഒരു വിവരവുമില്ല.
അദേഹത്തിന്റെ സ്വപ്ന സാക്ഷല്‍ക്കാരത്തതിനായി ആത്മാര്‍ഥമായി അദ്ധ്വനിക്കുന്ന മകനേയും കുടുംബത്തെയും തേടി എന്നെങ്കിലും ഒരിക്കല്‍ അച്ഛന്‍ തിരിച്ചു വരും കാരണം, അച്ചച്ഛന്‍ ഞങ്ങളെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു..
മാസങള്‍ക്ക് മുന്‍ബ്  നടന്ന ജനയിതാവിന്റെ തിരോധാനത്തിന്റെ രഹസ്യങ്ങളിലേക്ക്  ആഴ്‌ന്നിറങ്ങിയ യുവാവിനെ ഫോര്‍മാലിണിന്റെ കടുടത ഗന്ധം  ഭൂതകാലത്തിന്റെ നിനവുകളില്‍ നിന്നും വാര്‍ത്തമാനത്തിന്റെ യാഥാർത്യങ്ങളിൽ ലേക്ക്  ഒരു ഞെട്ടലോടെ  തിരിച്ചു കൊണ്ട് വന്നു.
മുന്‍ബിൽ  ഡൈസെക്ശന് ഹല്ളിന്റെ ഇരുണ്ട വലിയ കവാടങ്ങള്‍. മറ്റു സഹപാടികള്‍ക്കൊപ്പം തരുണനും ഹാളിന്റെ ഉള്ളിലേക്ക് കടന്നു .നാസങ്ങളെ അസ്വസ്ഥമാക്കുന്ന ദുര്‍ഗന്തതതിന്റെ തീവ്രത കൂടി വന്നു.
തനിക്കിപ്പോള്‍ പരീചിതമായ വിശാലമായ മുറിയിലൂടെ അയാള്‍ കണ്ണുകള്‍ പായിച്ചു. ഒരു ഭാഗത്ത് ചില്ല് ഭരണികളില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന എന്നോ മരിച്ചു മണ്ണടിഞ്ഞ അനേകം മനുഷരുടെ  വിവിധ  അവയവങ്ങള്‍ .
മറു ഭാഗത്ത്, ടാബിലില്‍ കിടതതിയ ജീവസറ്റ  ശവശരീരങ്ങള്‍ മനുഷ്യനില്‍ പതിവു പോലെ ഭയവുംഅറപ്പും കലര്‍ന്ന മിശ്ര വികാരം ഉളവാക്കി .പക്ഷേ വീണ്ടും ശ്രദ്ധ  ആകര്‍ഷിക്കാനുള്ള എന്തോ ഒരു വശീകരണശക്തി മൃത്ദേഹങ്ങൾ  ചെറുപ്പക്കാരനില്‍ ജനിപ്പിച്ചു കൊണ്ടിരുന്നു. വിദ്യാര്‍ഥികള്‍ 16 പേര്‍ അടങ്ങിയ ഓരോ ഗ്രൂപ് ആയി തിരിഞ്ഞു താങ്കള്‍ക്ക് കിട്ടിയ ജടത്തിന്റെ  ചുറ്റും നിന്നു .
ഓരോ ദിവസവും കൂട്ടത്തിൽ  രണ്ടു പേര്‍ ശരീരത്ത്ല്‍ പടനം  നടതതും . മറ്റുള്ളവര്‍ അത് സൂക്ഷ്മമായി നിരീക്ഷിക്കും.
വേണ്ട ഒരുക്കങ്ങള്‍ നടത്തി ഹരി മുറിക്കുവാനാവിശമായ  ഉപകരണങ്ങള്‍ കൈയിലെടുത്തു. തനിക്ക് കൂടെ ചെയ്യാന്‍ ഒരു പെണ്‍കുട്ടിയെ തന്നെ കിട്ടിയതിനാല്‍, യുവാവിന്റെ ഉള്ള് രഹസ്യമായി ആനന്ദിച്ചു. എന്നാല്‍ അത് , എന്തൊക്കെയോ ഒളിക്കുവാൻ  ആവിശ്യമായ ലജ്ജയിലേക്ക് വഴി  മാറി.
ഹൃദയം സ്ഥിതി ചെയ്യുന്ന തോറക്സ്  എന്ന ഭാഗത്തിനോടു ബന്ധപ്പെട്ടതായ  കാര്യങ്ങളിലായിരുന്നു ദിവസങ്ങളില്‍ അവര്‍ പഠനം നടത്തിയത്
മുന്‍ ദിവസങ്ങളില്‍ ഗ്രൂപ്പിലെ  മറ്റു അംഗങ്ങള്‍ വിച്ചെധിപ്പിച്ച  ഇരുണ്ട് പരുക്കാനായിരുന്ന ശരീരത്തെ അവര്‍ ശ്രദ്ധയോടെ  വീണ്ടും ടിസേക്റ്റ്   ചെയ്യാന്‍ തുടങ്ങി.
ആഴത്തിൽ  പടിച്ചും വേണ്ടത് പോലെ തയാറായിട്ടും അയാളുടെ കൈകള്‍ മനസിന്റെ സമനിലക്ക് അനുസരിച്ച് വിറക്കുന്നുണ്ടായിരുന്നു.
അനേകം രോഗികളെ തിരിച്ച് ജീവിതത്തിലേക്ക് കൈ പിടിച്ച് നടാതത്ുവാന്‍ താന്നെ സഹായിക്കുന്ന ജഡം  വഹിച്ച ആത്മാവിനോട്  എന്തെന്നില്ലാത്ത  കടപ്പാട് ഹരിക്ക് അനുഭവപ്പെട്ടു.
സ്കള്‍പ്ലേറ്റും  ഫോര്‍ സ്റ്റേപ്‌പ്സും ഉപയോഗിച്ച് ആദ്യമവര്‍ വാരിയെല്ലിനു  മുകളിലുള്ള മാംസപേശികൾ  മുറിച്ചു മാററി .
പിന്നെ ആധ്യാപകൻ  നല്‍കിയ ബലമേറിയതും നല്ല കനമുള്ളതുമായ റിബ് കാടർ ഉപയോഗിച്  ഓരോ വാരിയെല്ലും സൂക്ഷ്മമായി മുറിക്കുവാന്‍ തുടങ്ങി.
വളരെ സമയമെടുത്ത് മുറിച്ചു മുറിച്ച് അവസാനം അവര്‍ ഹൃദയം കണ്ടു. ഹൃദയം അപ്പോഴും മിടിക്കുന്നുണ്ടായിരുന്നു. ഹൃദയത്തിൽ  നിറയെ സ്നേഹം കട്ട പിടിക്കാതെ  തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.
ഒരു നടുക്കാതത്ോടെ, ഇത്രയും ദിവസം  തനിക്ക് വ്യക്തമാക്കുവാന്‍ സാധിക്കാത്ത മൃത്ദേഹതത്ിന്റെ വിക്രത മാക്കപ്പെടാത്ത മുഖം , ഇപ്പോള്‍ തന്റെ സകല നീഗുഡതകള്‍ക്കും ഉള്ള വെളിപാടുകളായി മാറിയത് അയാള്‍ കണ്ടു നിന്നു
അടയാത്ത പരിചിതമായ  വിടര്‍ന്ന നേത്രങ്ങള്‍ തൃപ്തികരമായ സന്തോഷത്തല്‍ വീണ്ടും വിടര്‍ന്നിരിക്കുന്നു ആധരങ്ങള്‍ മന്ഹദഹസിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.
കീറി  മുറിക്കപ്പെട്ടത് താന്‍ തന്നെ  ആയിരുന്ന് എന്ന അറിവ് അയാളുടെ ചിത്തതലങ്ങളിലേക്ക് പ്രവഹിക്കപ്പെടുന്നത്തെ ഉണ്ടായിരുന്നോല്ളൂ.
കാതുകളില്‍ മരണമണികള്‍.
കണ്ണുകളില്‍ പടര്‍ന്നു കയറുന്ന അദ്ധകാരം . ഹാ..
തണുത്ത് മരവിച്ച അനേകം മർത്ദേഹങ്ങൾക്ക് ഇടയിൽ നിന്ന്  നിര്‍വികാരനായി ഹരിയും അനക്കമറ്റ്  നിന്നു.ആനിര്‍വചനീയമയ  മറ്റേതോ വികാരങ്ങള്‍ക്ക് മറുപടിയേകും പോലെ.
പുറതത് , കാനത്ത ഇരുട്ട് പട്ര്‍ത്തി കൊണ്ട് മാനം വീണ്ടും കറുത്ത് ഇരുണ്ടു . തുടങ്ങി അവസാനമില്ലാതെ പെയ്ത് ഇറങ്ങുവാൻ .
WRITTEN BY  JOEL TOM