Friday, 19 October 2012

കൊലയാളി

ഇനി ഒരു ദിവസം  കൂടി..
നാളുകള്‍ എണ്ണി  തുടങ്ങിയതാണ് അത്   നാഴികകളായി... ഇനി കേവലം നിമിഷങ്ങള്‍ മാത്രം.ലോകത്തിനു പതിവുപോലെ  ഒരു പുലരി കൂടി  എന്നാല്‍ തനിക്കോ ?.സെല്ലിന്റെ ഇരുംബ്ബഴികളിലൂടെ ഇരച്ചിറങ്ങുന്ന  പ്രകാശം അയാള്‍ ആര്‍ത്തിയോടെ നോക്കിനിന്നു.ഉദിച്ചുയരുന്ന സൂര്യനെ ഒരു നോക്ക് കൂടി കാണാനായെങ്കില്‍ .ഇനി തന്റെ ജീവിതത്തില്‍ മറ്റൊരു സൂര്യനില്ല
" സുപ്രഭാതം"
വല്ലാത്തൊരു ആകാംഷയോടെ പുറത്തേക്കു നോക്കി നിന്ന രഘുവിന്റെ കാതുകളില്‍  ആ ശബ്ദം മുഴങ്ങി ജയില്‍ വാര്‍ഡന്‍ രാമചന്ദ്രന്‍ സാറാണ്   .ഇവിടെ വന്ന നാള്‍ മുതല്‍ സാറങ്ങനെയാണ് .എത്രയോ സുപ്രഭാതങ്ങള്‍  താന്‍ കേട്ടിരിക്കുന്നു . വര്‍ഷമേറെയായി .. ഇനി അത് കേള്‍ക്കാന്‍   താനില്ലലോ എന്ന ചിന്ത അവന്റെ കണ്ണ് നിറച്ചു .അത് കണ്ടിട്ടാകണം    സറൊന്നും പറയാതെ നടന്നകന്നു .അല്ല എന്ത് പറയാനാണ്  .ആശ്വസിപ്പിക്കാന്‍ എന്താണുള്ളത്   അനിവാര്യമായ വിധിയെ  നേരിടുന്ന ഒരു കൊലയാളി എന്നതിനപ്പുറം എന്ത് പ്രതീക്ഷയാണ്.  തനിക്കു നല്‍കാനുള്ളത്

കുഴഞ്ഞ ഉപ്പുമാവ് കഴിച്ചെന്നു വരുത്തി രഘു പുറത്തേക്കിറങ്ങി
അപ്പോഴേക്കും വെളിച്ചം വല്ലാതെ പടര്‍ന്നിരുന്നു ,മറ്റു സെല്ലുകളില്‍ നിന്നും ആളുകള്‍ പുറത്തേക്കിറങ്ങി  അവിടങ്ങളിലായി ചെറിയ കശപിശകളും 
തെറിവിളികളുമൊക്കെ    കേട്ട് തുടങ്ങി  എല്ലാം പതിവ് കാഴ്ചകള്‍  ജയിലില്‍ ഒരു ദിവസം തുടങ്ങുകയന്നു ,

രഘു  ആ പഴയ വരാന്തയില്‍ ഇരുന്നു ,എത്രയോ നാളുകള്‍ താന്‍ നടന്നു മടുത്ത വഴികള്‍ ,കണ്ടുമറന്ന കാഴ്ചകള്‍ എല്ലാം അയാളെ പഴമയിലേക്കു നടത്തി  വിലങ്ങിട്ട കൈകളുമായുള്ള   യാത്രകള്‍ .മര്ധ്ധനമേറ്റ ശരീരത്തിന്റെ നിലയ്ക്കാത്ത വിങ്ങലുകള്‍. മനസിന്റെ ഒരു ഒഴിഞ്ഞ മൂലയില്‍ നിന്ന് മുറവിളികൂട്ടുന്ന  പഴമയുടെ ശബ്ദം അയാള്‍ കേട്ട് തുടങ്ങി ...മധുരിക്കുന്ന ഓര്‍മകളുള്ള  തന്റെ ജീവിതത്തെ അയാള്‍ ഒരിക്കല്‍ കൂടി  അവിടെ തിരഞ്ഞു നോക്കി  ഇല്ല അത് എന്നേക്കും  നഷ്ട്ടപെട്ടിരിക്കുന്നു  .മടങ്ങി വരാത്ത ആ
ദിവാസ്വപ്നങ്ങളെ തേടി നാളെ ഞാന്‍ പോവുകയന്നു അകലങ്ങളിലേക്ക് ഒരുപാടു ഒരുപാടു അകലങ്ങളിലേക്ക് ....
                 കണ്ണ് തുറന്നപ്പോള്‍ ഒരുപാടാളുകള്‍  .അന്തരീക്ഷം  പതിയെ ചൂട് പിടിക്കുന്നു ..പല കണ്ണുകളും തന്റെ നേരെ ഒരു ദയനീയ നോട്ടം സമ്മാനിക്കുന്നുണ്ട് .നാളെ തൂക്കി കൊല്ലുവാന്‍  പോകുന്ന വനോടുള്ള അനുകമ്പ .
മനസ് വീണ്ടും സംഘര്‍ഷഭരിതമായി ..ലോകത്തെ നോക്കി അലറി വിളിക്കണമെന്ന് തോന്നി അയാള്‍ക്ക്  
"ഞാനും ഒരു മനുഷ്യനാണു  ,നിങ്ങളെപോലെ  ഒരു പാട് സ്വപ്‌നങ്ങള്‍ ഉള്ളവന്‍ ,ജീവിച്ചു ജീവിച്ചു കൊതി തീരാത്തവന്‍ "
ഓര്‍മകളില്‍  നിന്നും രഘു ഉന്നര്‍ന്നത്‌ ഒരു നീണ്ട ബെല്ല് കേട്ടാണ് ,
ഉച്ചഭക്ഷണമാന്നു  ..എല്ലാത്തിന്റെയും കൂടെ അവസാനത്തേത് എന്നുപറഞ്ഞാല്‍ കൊള്ളാമെന്നു തോന്നി ,
അതെ അവസാനത്തെ ഉച്ചഭക്ഷണം
തന്റെ പഴകിയ പാത്രവുമെടുത്ത്  വരിയില്‍ ചെന്ന് നിന്നു
"രഘൂ നിനക്ക് സ്പെഷ്യലാണ് .." 
രാമചന്ദ്രന്‍ സാറാണ്
.............................
കൊല്ലാന്‍ കൊണ്ടുപോകും മുന്പ് രാജവിനെപോലെ നോക്കന്നമത്രേ അതാണ് പ്രമാണം
രുചിയേറിയ  കോഴികറിയുടെ മണം ഇപ്പോഴും  മാറിയിട്ടില്ല  അയാള്‍ കൈകള്‍ മണത്തു നോക്കി
അവസാനത്തെ വിഭവങ്ങള്‍ക്ക് അല്ലെങ്കിലും വല്ലാത്ത രുചിയാണ് ....
ഇനി ഒരു മയക്കം ആവാം ...
അവസാനത്തെ ഉച്ചയുറക്കം മനസ് പറഞ്ഞു

                     രഘു  നിന്നെ നിന്നെ കാണാന്‍  ഒരു ആള് വന്നിട്ടുണ്ട് ഒരു സാര്‍  വന്നു പറഞ്ഞു   ,എന്നേ കാണാനോ ആരാണത് .തന്നെ കാണാന്‍  ആകെ വരാറുള്ളത് പഴകിയ വസ്ത്രങ്ങള്‍ ധരിച്ച തന്റെ വൃദ്ദ  മാതാവ്‌ മാത്രമാണ്‌  ..നാളുകള്‍ക്ക് മുന്‍പ് അമ്മയും പോയി
 പോവുന്നില്ല  എന്ന് വിചാരിച്ചതാണ് പിന്നെ മനസ് മാറി .പോയേക്കാം ഇനി അതുകൂടി  ആവട്ടെ ഈ ജീവിതത്തില്‍ .രഘു എഴുന്നേറ്റു നടന്നു ..

                       നരച്ച താടിയും വട്ട കണ്ണടയുമായി ഒരു കുറിയ മനുഷ്യന്‍ .തോളില്‍ തൂങ്ങുന്ന തുകല്‍ സഞ്ചിയും പഴകിയ ചെര്യ്പ്പുമൊക്കെ കണ്ടാല്‍ തന്നെ അറിയാം  ആളൊരു സഞ്ചാരിയന്നു
 കണ്ടപാടെ അയാളൊന്നു ചിരിച്ചു. തിരിച്ചു ചിരിക്കാന്‍ തോന്നിയില്ല .മനസ് തുറന്നു ചിരിക്കാന്‍ തന്‍ മറന്നിരിക്കുന്നു എന്ന് തോന്നി 
അവിടുത്തെ ജീര്‍ണിച്ചു  തുടങ്ങിയ മരകസേരയിലിരുന്നു അയാള്‍ പറഞ്ഞു തുടങ്ങി ..
രഘുവിന് എന്നെ അറിയണമെന്നില്ല  ..നാം ഇതിനു മുന്‍പ് കണ്ടുമുട്ടിയിട്ടില്ല എന്നാല്‍ ഈ  മുഖം എനിക്ക് പരിചിതമാണ്
ഒരു പാട്  രാത്രികളില്‍ എന്റെ സ്വപ്നങ്ങളില്‍ നിങ്ങള്‍ വന്നട്ടുണ്ട് ..എന്നാല്‍ അവിടെ ഒരു ക്രൂരഭാവമായിരുന്നു   നിങ്ങള്‍ക്ക് .. ശരിക്കും ഒരു കൊലയാളിയുടെ മുഖം ..
അതുകണ്ട് ഞെട്ടിയുന്നരുന്ന നാളുകളില്‍ ഞാന്‍ ഒരുപാടു ശപിച്ചട്ടുണ്ട് നിങ്ങളെ  , എന്റെ മകന്റെ ഘതകനോടുള്ള  അമര്‍ഷവും വെറുപ്പുമൊക്കെ  ആയിരുന്നു അന്ന്  മനസ് നിറയെ ..
രഘു പഴമയിലേക്കു ഒന്ന് എത്തിനോക്കി അവിടെ ചോരയില്‍ മുങ്ങികിടമുങ്ങി കിടക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം കണ്ടു ...എന്ത്  പറയണം എന്നറിയാതെ അയാള്‍ പതറി പോയി
ആ മനുഷ്യന്‍ തുടര്‍ന്നു ....
"എന്നാല്‍ കാലം ഒരുപാട് കടന്നുപോയി. ഇന്ന് എനിക്കുപറയാന്നുള്ളത് ഇത് മാത്രമാണ് "

"ക്ഷമിച്ചിരിക്കുന്നു ,എന്റെ ജീവിതത്തെ ഈ വിധം നരകതുല്ല്യമാക്കിയ നിങ്ങളോട് ഞാന്‍ ഹൃദയപൂര്‍വം ക്ഷമിച്ചിരിക്കുന്നു
എന്റെ പ്രീയപെട്ടെവരുടെ  ഘാതാകനോട്      ഞാന്‍ ക്ഷമിച്ചിരിക്കുന്നു" 
രഘു  ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി പിന്നെ നിറ കണ്ണുകളോടെ ആ കാലുകളിലേക്ക്  വീണു
"ക്ഷമ ഒരു അത്ഭുതമാണ് സുഹൃത്തേ ..ക്ഷമിക്കപെട്ടവര്‍ക്ക് അത് തിരികെ നല്‍കാതിരിക്കാന്‍ സാധിക്കയില്ല  ..."
തന്റെ തുകല്‍ സഞ്ചയില്‍ നിന്ന്  അയാള്‍ ഒരു പഴയ പുസ്തകം പുറത്തെടുത്തു, അത് രഘു വിന്റെ കൈകളിലേക്ക് നല്‍കി ..പിന്നെ തന്റെ സഞ്ചിയും ത്തോളിലിട്ടു പതിയെ  ഗേറ്റിലേക്ക് നടന്നു നീങ്ങി ഒടുവില്‍ ആ രൂപം കാഴ്ച്ചയില്‍  നിന്നു മറഞ്ഞു ..
രഘു പുസ്തകം തുറന്നു  താളുകള്‍ ഓരോന്നായി മറിച്ചു 
അവിടെ അടിവരയിട്ട ഭാഗത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു

"നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ച്‌ സകല അനീതിയും പോക്കി നമ്മെ ശുദ്ധികരിക്കുവാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു  "
(1 യോഹന്നാന്‍ 1:9)

  

15 comments:

 1. ചായക്കടയിലെ കഥ കൊള്ളാമല്ലോ

  പശ്ചാത്താപമാണേറ്റവും വലിയ പ്രായച്ഛിത്തം അല്ലേ!

  ReplyDelete
 2. കഥ ഒരു വിധം നന്നായിട്ടുണ്ട്.ഇനിയും എഴുതുക.അതിലേറെ വായിക്കുക

  ReplyDelete
 3. പ്രിയ ബ്ലോഗ് എഴുത്തുകാരാ...കഥയുടെ എഴുത്ത് കുഴപ്പമില്ല. പക്ഷെ വസ്തുതാപരമായ ചിലപിഴവുകള് ഉണ്ടെന്ന് പറയാതെ വയ്യ.മരണ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ ഒറ്റപ്പെട്ട സെല്ലിലാണ് താമസിപ്പിക്കാറുളളത്. മറ്റു തടവുകാരോടൊപ്പം പാര്പ്പിക്കാറില്ല. ഒരു ഇരുണ്ട സെല്ലില് കിടന്ന് ഇതെല്ലാം ആലോചിക്കുന്നതായി എഴുതിയിരുന്നെങ്കില് കൂടുതല് നന്നായേനെ.....കൂടുതല് വായിക്കുക...പഠിക്കുക...ആശംസകള്

  ReplyDelete
 4. അഭിപ്രായങ്ങള്‍ക്ക് നന്ദി ....
  ajith,sarath Menon,റോസാപൂക്കള്‍,Anu Raj

  ReplyDelete
 5. വധശിക്ഷയ്ക് വിധിക്കപ്പെട്ടവന്റെ മനോവ്യാപാരം

  ReplyDelete
 6. വധശിക്ഷക്ക് വിധിക്കപ്പെട്ടവന്റെ അവസാന മണിക്കൂറുകളിലെ മനോവിചാരങ്ങള്‍ ഒരു പരിധിവരെ
  ഹൃദയസ്പര്‍ശിയായിത്തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്!
  ആശംസകള്‍!!!

  ReplyDelete
 7. എന്റെ അറിവ് വച്ച് , കവധശിക്ഷ വിധിക്കപ്പെട്ടയാൾ ഏകാന്തതടവിലാവും. എഴുതിയതും ആശയവും നന്ന്.

  ReplyDelete
 8. നന്ദി ..
  nidhee...sh,മോഹന്‍ കരയത്ത്,sumesh vasu

  ReplyDelete
 9. സാദരം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇതിനു സമാനമായ ഒരു സന്ദര്‍ഭം ഉണ്ട്. നന്നായെഴുതി. ആശംസകള്‍.

  ReplyDelete
 10. പിഴവുകള്‍ ചൂണ്ടിക്കാണിച്ച് മടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
  ഈ കഥയിലെ തടവറയും ശിക്ഷയുമൊക്കെ ഇങ്ങനെയാവട്ടെ..
  സാരമില്ല.
  ഇനിയുമവസരമുണ്ടല്ലോ..
  ഏതായാലും മഴയത്ത് ഒരു നല്ല ചൂടുചായ കുടിച്ച പ്രതീതി
  ഉണ്ടായി..
  ആശംസകള്‍..

  ReplyDelete
 11. ചായക്കടയിലെ കഥ കൊള്ളാമല്ലോ

  ReplyDelete
 12. ചായക്കടയിലെ കഥ ഇഷ്ടപ്പെട്ടു. അധികം വലിച്ച് നീട്ടാത്ത കാരണം ബോറടിച്ചില്ല..

  ReplyDelete
 13. Katha nannaayipparanju,
  aa ending valare nannaayi
  Aashamsakal
  Veendum Yezhuthuka
  Ariyikkuka

  ReplyDelete
 14. നല്ല വിഷയം..ഒന്ന് പൊലിപ്പിച്ച് എഴുതിയിരുന്നെങ്കില്‍ അസാമാന്യ നിലവാരത്തിലേക്ക് ഉയര്‍ന്നെനെ. എഴുതിയത് നന്നായിട്ടുണ്ട് കേട്ടോ..

  ReplyDelete