Tuesday, 5 June 2012

ചെണ്ടന്‍ കപ്പയും ഫേസ്ബുക്കിന്റെ ചാറും
പ്പ തോല് പൊളിച്ചു വെള്ളത്തിലിട്ട്‌,കലത്തിനു    മുന്നില്‍  കുനിഞ്ഞിരുന്നു അടുപ്പിനുള്ളിലേക്ക് ജീവശ്വാസം  ഊതുന്നയാള്‍ മറിയാമ്മ ചേടത്തി .ഊതി ചൂടുപിടിച്ച ശ്വാസകോശത്തില്‍ നിന്ന് അന്ത്യശ്വാസം പൊന്തി വന്നു തൊണ്ടയില്‍ 'സ്ടക്ക്' ആയപ്പോള്‍.കുംബം  മാറ്റിവച്ചു നടുവു  താങ്ങികൊണ്ട് ചേടത്തി എണീറ്റു  . നെറ്റിയില്‍
ലിച്ച്ചിറ ങ്ങുന്ന വിയര്‍പ്പു കളഞ്ഞു  ,മോന്തയിലെ വെള്ളം തൊടിയിലേക്ക്‌ ഒഴിച്ചതിനുശേഷം പരിസരം    മുഴുവനായും ഒരു സ്കാന്നിംഗ് നടത്തി .

"സമ്തിംഗ് ഈസ്‌ മിസ്സിംഗ്‌"

അഞ്ചു മണിക്കു   പണികയരുന്ന ചേട്ടനും  അഞ്ചു മക്കള്‍ക്കും വെട്ടിവിഴുങ്ങുന്നതിനോപ്പം തോട്ടുകൂട്ടാ ന്‍  ചാറുകറി  എവിടെ?, ചോദ്യത്തിന്റെ  കനം   കൊണ്ട് മിനിട്ട്  സൂചി  രണ്ടക്കം അധികം ചാടി. ടെന്‍ഷന്‍ കയറിയ ചേടത്തി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും   ടോം  ആന്‍ഡ്‌  ജെറി  കളിക്കുകയും  ഇടതു നെഞ്ചത്ത് കൈ വെച്ചു "ഓള്‍ ഈസ്‌ വെല്‍" പറയുകയും ചെയ്യുന്നതിനിടയില്‍ പുറകില്‍ നിന്നൊരു  ശബ്ദം

'ഗ്ലിംഗ്'

  മറിയാമ്മ  ചേടത്തിയുടെ ഫേസ് ബുക്ക് അക്കൗണ്ടഇ ല്‍  മെസ്സേജ്  വന്നതാണ്‌
ആരാ ഈ      നേരമില്ലാതപ്പോ ?     എന്ന് പ്രാകി സ്ക്രീനിലേക്ക് തലയിട്ടു നോക്കി

ദോണ്ടേ  , എഫ് ബി യുടെ വലത്തേ മൂലയില്‍ ചാറ്റിങ് ലിസ്റ്റില്‍ തോഴി  മോളിക്കുട്ടിയ്ടുടെ നേരെ കാലങ്ങള്‍ക്ക്  ശേഷം ഒരു  പച്ച സിഗ്നല്‍ കത്തുന്നു .തൊട്ടടുത്ത ബോക്സിലേക്കു  മംഗ്ലിഷില്‍ പെരുക്കികൂട്ടിയ സന്ദേശം കത്ത്തുപോട്ടിച്ചു  ചാടിയതിന്റെ ഒച്ച്ചപ്പടയിരുന്നു കേട്ടത് .

"ടിയേയ് ... എന്നാ ഉണ്ട് വിശേഷം" എന്ന് സ്വന്തം  മോളിക്കുട്ടി മൊഴിയുന്നു
എന്നാ പറയാനാ ഒരു  ചാറു കറി  വെയ്ക്കുന്ന തിരക്കിലാടി
ഒരു സടെന്‍  റിപ്ലേ കൊടുത്തിട്ട് ഒന്ന് തിരിഞ്ഞു  നിന്ന് തല ചോറിഞ്ഞതെയുള്ളൂ
മോളികുട്ടി വീണ്ടും ചാറ്റില്‍ ചാടി വീണ് 
 

" ഡിയര്‍ ഡോണ്ട് വറി ,മി ഹെല്പ് ചെയ്യാം..  
ആവശ്യമുള്ള സാധനങ്ങള്‍  നോട്ട്   ചെയ്യ്.."
 

മോളികുട്ടിയുടെ പ്രോഫാഷന്നല്‍   സകിലിനു മറിയാമ്മ ചേടത്തിയുടെ വക ഒരു ജോക്ക്‌ 

"പണ്ട് നമ്മുടെ ലാല്മോന്‍ കൊഴികാറി  വെച്ചത് പോലെ ആവുമോ ?"
          
ഇപ്പോള്‍ ,ഇവിടെ, പ്രിയ വായനക്കാരന്‍ ഒന്ന് നിറുത്തി ,കേള്‍ക്കണം
ചാറ്റിലെ ഇനിയുള്ള ഭാഗം ,
ചാറുകറിയുടെ  പാചകരഹസ്യം
ലോകമെമ്പാടുമുള്ള പാചക വിദഗ്തരെ പോലും ഞെട്ടിക്കാന്‍ പോന്ന ഒന്ന്  ആയതിനാല്‍  കാലുപിടിച്ചു ചോദിച്ചിട്ടും  അത് ഇവിടെ പ്രസിദ്ധീകരിക്കാന്‍  ഉള്ള അനുവാദം മറിയാമ്മ ചേടത്തി നല്‍കിയില്ല
വായനക്കാരെ വിശ്വാസമില്ലത്തതിനലാകണം (അല്ലാതെ എന്നെയല്ല )
ശരി രണ്ടുമന്നികൂര്‍   കഴിഞ്ഞു കഥ തുടരുമ്പോള്‍,             വൈകിട്ട് ,പറമ്പും
പാടവും കിളച്ചു മറി ച്ച തൂമ്പ തോളില്‍  വെച്ച് ഒരു മല മുഴുവന്‍ വിഴുങ്ങുവാന്‍ ഉള്ള വിശപ്പുമായ് വീടെത്തിയ കുരിയചച്നും പിള്ളേരും
സമയം കളയാതെ അടുക്കളയില്‍ ചെന്ന് ചമ്രം പടിഞ്ഞു  ഇരുന്നു .ചേടത്തി മൂടിവെച്ച കപ്പയും  ചാറും തുറന്നു ആറിലകളില്‍ യഥേഷ്ടം വെച്ച് കൊടുത്തു

ശ്മശാന മൂകതയില്‍.. ,
കപ്പയും ചാറും  വെട്ടിയടിക്കുന്നതിനിടയില്‍ കുരിയച്ചന്‍ കണ്ണുയര്‍ത്തി ,ഒപ്പം  അഞ്ചു പിള്ളേരും ചെണ്ടന്‍ കപ്പയുടെ ഒരു കഷണം  ചാറില്‍ മുക്കി നവിലോട്ടു വച്ചു വീണ്ടും ഒന്ന് ടെസ്റ്റ്‌ ചെയ്ത് കുരിയച്ച്ചന്‍ ചോദിച്ചു
 കൊള്ളാലോടി നിന്റെ പുതിയ
ചാറു കറി
എന്താ ഇതിനു  പേര് ?
മറിയാമ്മ ചേടത്തി തെല്ലു നാണത്തോടെ
വാതിലിനു പുറകിലോട്ടു മാറി തല 49 ഡിഗ്രി  ചെരിച്ചു പുറത്തോട്ടു നീട്ടി ചേട്ടനെ ഒന്ന് നോക്കി
പിന്നെ പറഞ്ഞു..


F. C. M. P. C കറി

"ഫേസ്ബുക്ക്  ചാറ്റിലൂടെ മോളിക്കുട്ടി പറഞ്ഞു കൊടുത്ത കറി" 

12 comments:

 1. ഇതല്ലേ കാലം... ഇനി പാചകമൊക്കെ ഇങ്ങനെയൊക്കെ തന്നെയാകും.

  ReplyDelete
 2. ചാര് കരി കൊള്ളാം ,,നടക്കട്ടെ

  ReplyDelete
 3. ഹ ..ഹ.. അത് കലക്കി..ആളുകള്‍ പ്രായ ഭേദമന്യേ ഇപ്പോള്‍ ഫേസ് ബുക്കില്‍ പല തരത്തില്‍ സജീവമാണ്.. ഈ ഒരു അവസ്ഥയില്‍ ഈ ഒരു പോസ്റ്റ്‌ വായിക്കേണ്ടത് തന്നെ. ആശംസകള്‍ ..

  എനിക്ക് ബോയിംഗ് ബോയിംഗ് ഓര്‍മ വന്നു ട്ടോ..

  ReplyDelete
 4. കൊള്ളാം, കൊള്ളാം.
  ഇതും ഇതിലപ്പുറവും നടക്കും.
  നര്‍മ്മം രസകരം.
  അക്ഷരത്തെറ്റുകള്‍ കല്ലുകടി.
  ശ്രദ്ധിക്കുക.

  ReplyDelete
 5. ഈ കറി ഇഷ്ട്ടായി...

  അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക .. ആശംസകള്‍

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. നർമ്മരസമുള്ള കറി

  ശ്ശെ കഥ!!

  ReplyDelete
 8. കറികൊള്ളാം. :)

  ReplyDelete
 9. നല്ല പ്രസന്റ്റെഷന്‍! ഭാവിയുണ്ട് :)
  ഇനിയും വ്യത്യസ്തമായ കറിക്കൂട്ടും കൊണ്ടുവാ

  ReplyDelete
 10. ചേടത്തി ആള് മോഡേണ്‍ തന്നെ ..കമിഴ്ന്നു കിടന്നു ഊതുമ്പോള്‍
  ഫേസ്ബുക്കിനെ മറന്നില്ലല്ലോ ....
  ഈ കാലത്ത് ഇങ്ങനെ ഒരു ചാറുകറി നല്ലത് തന്നെ ..
  ചെണ്ട കപ്പ യ്ക്ക് തൈര് മുളകിന് പകരം അടിപൊളി ചാറുകറി കിട്ടി .
  നാളെ കപ്പ പുഴുക്കിന് ചേടത്തി ട്വിറ്റര്‍ ചാറു തന്നെ പരീക്ഷിക്കുമായിരിക്കും ...
  എല്ലാ നന്മകളും ....

  ReplyDelete
 11. Beautiful da...... ninte kazhivukal (ee "kolavasana") njangal ariyan vyki poyi...

  ReplyDelete