Pages

Saturday 23 June 2012

ഈ ജീവിതത്തിന്റെ അര്‍ത്ഥമെന്ത്?






അക്രമവും അസമാധാനവും കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇരുപത്തിയൊന്നാം  നൂറ്റാണ്ടിന്റെ  ആദ്യ  പകുതിയില്‍  ജീവിച്ചു  മരിക്കാന്‍   വിധിക്കപെട്ട ഒരു ഹതഭാഗ്യന്റെ വാക്കുകള്‍

വിസ്മയകരമായി വിഭാവനം ചെയ്യപ്പെട്ട ഈ പ്രപഞ്ചത്തിലെ വാസികളായി  ജനിച്ചുവീണ നമുക്ക് ഈ ജീവിതം  ഇന്നും ഉത്തരമില്ലാത്ത  ചോദ്യചിഹ്നമാന്നു . ഒരു പക്ഷെ എന്നെ ഏറ്റവും  കുഴക്കിയ ചോദ്യവും ഇത് തന്നെയന്നു .ഈ വേഷം കൊണ്ട് നാം എന്താണ് അര്‍ത്ഥ മാക്കുന്നത്‌?

ജീവിതം എന്നത് ജനനത്തിനും മരണത്തിനും ഇടയില്ലുള്ള  ഒരു ചുരുങ്ങിയ  കാലഘട്ടമാന്നു എന്നതിനാല്‍ ജനനമരണങ്ങള്‍ക്കും അപ്പുറം എന്തെങ്കിലുമുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ് .ജീവിതത്തിനു വ്യത്യസ്തമായ മാനങ്ങള്‍ നല്‍കുവാന്‍ ഒരു പക്ഷെ മരണത്തിനും   അപ്പുറം നിലനില്‍ക്കുന്ന ഒരു യഥാര്ത്യത്തിനു സാധിക്കും .അല്ലെങ്കില്‍ ജീവിതത്തിനു ശേഷം എന്ത് എന്നാ ചോദ്യമാണ് ജീവിതത്തിന്റെ അര്തനിരര്തകതയെ സ്വാധീനിക്കുന്നത്
                            
                        എന്റെ ജീവിതകാലം കൊണ്ട് എനിക്ക് എന്താണ് സംബാദിക്കുവന്‍ സാധിക്കുക .ധാരാളം നന്മ ചെയ്തു സമൂഹത്തിന്റെ അഭിവൃധ്തിക്കായി യാത്നിക്കം ,കുടുംബത്തിനു നന്മ ചെയ്യാം ,രാജ്യത്തിനായി പോരാടാം ,തനിക്കു വേണ്ടി  തന്നെ ജീവിച്ചു  ആസ്വദിക്കാം
എന്നിങ്ങനെ അനവധി സാദ്ധ്യതകള്‍ നമ്മുടെ  മുന്‍പിലുണ്ട് .ഇവയില്‍ ഏതെങ്കിലും വഴിയിലൂടെ ജീവിതത്തിനു അര്‍ഥം കണ്ടെത്താനാണ്‌ മനുഷ്യര്‍ പൊതുവേ ശ്രമിക്കാറ് എന്നാല്‍ നാം നിരീക്ഷിക്കേണ്ട വസ്തുത ഈ ചുരുങ്ങിയ കാലയളവില്‍ ഒരുവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എത്രത്തോളം അവന്റെ ജീവിതത്തെ അര്തപൂര്‍ണമാക്കുന്നു എന്നതാണ് .ഞാന്‍ ജീവിച്ചു എന്നത് കൊണ്ടോ ,അനവധി പരാക്രമങ്ങള്‍ ഞാന്‍ ഇവിടെ കാണിച്ചിട്ടുണ്ട് എന്നത് കൊണ്ടോ എന്റെ ജീവിതം അര്‍ത്ഥമുള്ളതാണ് എന്നെനിക്കു പറയുവാന്‍ സാധിക്കുകയില്ല  എന്റെ പ്രവര്‍ത്തികള്‍  എത്ര വലിയവ ആയാലും അവ മറ്റേതു മനുഷ്യനെയും (ഇതു ദുഷ്ട്ടനേയും)പോലെ മരണം എന്ന അവസാനത്തില്‍ കുഴിച്ചു മൂടാപ്പെടെണ്ടാതാണ് .ചുരുക്കത്തില്‍ ഒരു ശൂന്യത മാത്രമാന്നു ഇവിടെ നമുക്ക് അവകാശപെടാനുള്ളത് .എന്റെ പ്രവര്‍ത്തികള്‍ മറ്റുള്ളവന് പ്രയോജനപെട്ടാലും ഇല്ലെങ്കിലും അതിന്റെ അവസാനം നിരര്തകത മാത്രമാണ് .വ്യക്തിപരമായി അത് മാത്രമാന്നു എന്റെ സബത്ത്

    കളിച്ചു ചിരിച്ചു കാലം കടന്നു പോകും ഒടുവില്‍ തികച്ചും അവിചാരിതമായി മരണം കടന്നു വരും .
ഇന്ന് ജീവനുള്ളവര്‍ എന്ന് പറയുന്നവര്‍ നാളെ മരണത്തിലേക്ക്  കാല്‍വഴുതി വീഴുമ്പോള്‍  ഒരിറ്റു സമയം നാം ചിന്തിക്കാരില്ലേ  ..നാളെ ഇത് തന്നെയന്നു എന്റെയും ഗതി എന്നത് .അതെ മരണം അനിവാര്യമായ ഒരു യഥാര്‍ത്ഥ്യം ആണ്   മരണത്തെ ഞാന്‍ എങ്ങനെ കാണുന്നു എന്നതാണ്  എന്റെ ജീവിതത്തിന്റെ അര്‍ത്ഥത്തെ നിര്നയിക്കുനത്  .ഇന്നലകളില്‍ മരിച്ചു വീണ  നമ്മുടെ കൂടുകരെ പറ്റിയും ബന്ധുക്കളെ  പറ്റിയും  എന്ത് പ്രതീക്ഷയന്നു നമുക്കുള്ളത്

"യാതൊരു വസ്തുവിനും അതില്‍ തന്നെ അര്‍ത്ഥമുല്ലതകന്‍ സാധിക്കയില്ല " എന്ന് പറയപ്പെടുന്നുണ്ട്
ഉദാഹരണത്തിന്  ഒരു ജീവിയുടെ കാര്യമെടുക്കുക അത് ചരിത്രത്തിന്റെ ഏതോ ഒരു കലഗട്ടത്തില്‍ ജീവിച്ചു മരിക്കുകയാണ് .അത് എന്ത് ചെയ്താലും തന്റെ വിധിക്ക് മാറ്റം വരുത്തുക അസാധ്യം ആണെന്നിരിക്കെ തന്റെ ജീവിതം അര്‍ത്ഥമുള്ളതാണ് എന്ന് അവകാശപെടുന്നത് എങ്ങനെ . കേവലം താല്‍കാലികമായ ജയപരജയങ്ങള്‍ക്കും ദുഖസന്തോഷങ്ങള്‍ക്കും അപ്പുറം ആത്യന്തികമായി നാം നേരത്തെ കണ്ടത്പോലെ ഒരു ശൂന്യത മാത്രമാണ് അവനു അവകാശപെടനുള്ളത് .അതുകൊണ്ട് തന്നെ ജീവിതത്തിനു എന്തെങ്കിലും  അര്‍ഥം ഉണ്ടെങ്കില്‍ അത് മനുഷ്യജീവിതത്തിനും ഉപരിയായ എന്തെങ്കിലും ആകണം .ഇവിടെയാണ് യുക്തി നമ്മെ ദൈവത്തിലേക്കും മരണാന്തരജീവിതത്തിലേക്കും ഒക്കെ നയിക്കുന്നത്  .ജീവിതത്തിനും മരണത്തിനും ഉപരിയായി ദൈവമെന്ന യഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു എന്നത് മനുഷ്യന് വിശ്വസിക്കാന്‍ പൊതുവേ പ്രയാസകരമായ ഒന്നാണ് എന്നാണ് പറയപെടുന്നത് എങ്കിലും അവന്റെ ആത്മാവില്‍ മറഞ്ഞിരിക്കുന്ന ഈ വസ്തുതയെ നിഷേധിക്കുക എന്നതും ദുഷ്കരമായ പ്രക്രിയയാണ്‌ .ഞാന്‍ കണ്ടിട്ടുള്ള നിരീശ്വരവാദികളില്‍ ഭൂരിഭാഗവും തങ്ങളുടെ മനസിനെയും സൃഷ്ട്ടിയുടെ തെളിവിനെയും വഞ്ചിക്കുകയാണ് എന്നതാണ് പൊതുവേ എനിക്ക് തോന്നിയിട്ടുള്ളത്



എന്തായാലും ജീവിതത്തിനും അപ്പുറം മരണാനന്തര ജീവിതവും ദൈവവും നിലനില്‍ക്കുന്നില്ല എങ്കില്‍ മനുഷ്യ ജീവിതം അര്‍ത്ഥശൂന്യമായ ഒരു ചാക്രിക പ്രക്രിയ മാത്രമാണ് എന്ന് നമുക്കുറപ്പിക്കാം ...

Friday 8 June 2012

തല്ലുന്നവന്റെ ആദര്‍ശം



ആശയങ്ങള്‍ തമ്മില്‍ അടിപിടി 
 മൂക്ക് ചളുങ്ങിയ ആശയവും ,കാലൊടിഞ്ഞ ആശയവും
 തുന്നിക്കെട്ടിയ മുറിവുകളുമായി ആശുപത്രിയില്‍
അഞ്ചാം വാര്‍ഡിന്റെ വലത്തേ അറ്റത്തെ
തുരുംബെടുത്ത് ഒടിയാറായ രണ്ടു കട്ടിലുകളില്‍
ഇന്ജകഷന്‍   കഴിഞ്ഞു തിരിഞ്ഞു കിടക്കുമ്പോള്‍
മനസ്സില്‍ പറഞ്ഞു .
തല്ലു കൊടുത്തപ്പോ മനസ്സില്‍ സ്റ്റഡി ക്ലാസ്സുകളില്‍
കട്ടന്‍ കാപ്പി കുടിച്ചു  കാണാതെ പഠിച്ച ആശയം
പോയിട്ട് അത് വറ്റി ഉണങ്ങിയ പാട് പോലും കണ്ടില്ല .
 ഇങ്ങോട്ട് തല്ലു  കിട്ടിയപ്പോള്‍  ഭാവിക്കു
വേണ്ടി ചോര ഉറ്റി  കൊടുക്കുന്ന  വിപ്ലവകാരിയും  മുങ്ങി .
ശ്ശെ  ആകെ confusion ആയല്ലോ  എന്ന് കരുതി 
പിന്നെ രണ്ടര  സെക്കണ്ട്ത്തെ   ആലോചന..
 ഒന്നാന്തരം ഒരു കാരണം കിട്ടി
ഇന്നലെ രാത്രി വായനശാല കഴിഞ്ഞുള്ള രണ്ടാമത്തെ  വളവിളില്‍ വെച്ച്
ഈ പിന്തിരിപ്പന്‍ മുരാച്ചി  എന്റെ   മുഖത്തേക്ക്   ഒന്ന്  ടോര്‍ച് അടിച്ചു  നോക്കിയില്ലേ ?
ശേഷം ചിന്തകള്‍ ശുന്യം
ടപ്പേ ടപ്പേ ഡും ഡം ,ഹെന്റമ്മേ ,ഹമ്മോ

Tuesday 5 June 2012

ചെണ്ടന്‍ കപ്പയും ഫേസ്ബുക്കിന്റെ ചാറും




പ്പ തോല് പൊളിച്ചു വെള്ളത്തിലിട്ട്‌,കലത്തിനു    മുന്നില്‍  കുനിഞ്ഞിരുന്നു അടുപ്പിനുള്ളിലേക്ക് ജീവശ്വാസം  ഊതുന്നയാള്‍ മറിയാമ്മ ചേടത്തി .ഊതി ചൂടുപിടിച്ച ശ്വാസകോശത്തില്‍ നിന്ന് അന്ത്യശ്വാസം പൊന്തി വന്നു തൊണ്ടയില്‍ 'സ്ടക്ക്' ആയപ്പോള്‍.കുംബം  മാറ്റിവച്ചു നടുവു  താങ്ങികൊണ്ട് ചേടത്തി എണീറ്റു  . നെറ്റിയില്‍
ലിച്ച്ചിറ ങ്ങുന്ന വിയര്‍പ്പു കളഞ്ഞു  ,മോന്തയിലെ വെള്ളം തൊടിയിലേക്ക്‌ ഒഴിച്ചതിനുശേഷം പരിസരം    മുഴുവനായും ഒരു സ്കാന്നിംഗ് നടത്തി .

"സമ്തിംഗ് ഈസ്‌ മിസ്സിംഗ്‌"

അഞ്ചു മണിക്കു   പണികയരുന്ന ചേട്ടനും  അഞ്ചു മക്കള്‍ക്കും വെട്ടിവിഴുങ്ങുന്നതിനോപ്പം തോട്ടുകൂട്ടാ ന്‍  ചാറുകറി  എവിടെ?, ചോദ്യത്തിന്റെ  കനം   കൊണ്ട് മിനിട്ട്  സൂചി  രണ്ടക്കം അധികം ചാടി. ടെന്‍ഷന്‍ കയറിയ ചേടത്തി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും   ടോം  ആന്‍ഡ്‌  ജെറി  കളിക്കുകയും  ഇടതു നെഞ്ചത്ത് കൈ വെച്ചു "ഓള്‍ ഈസ്‌ വെല്‍" പറയുകയും ചെയ്യുന്നതിനിടയില്‍ പുറകില്‍ നിന്നൊരു  ശബ്ദം

'ഗ്ലിംഗ്'

  മറിയാമ്മ  ചേടത്തിയുടെ ഫേസ് ബുക്ക് അക്കൗണ്ടഇ ല്‍  മെസ്സേജ്  വന്നതാണ്‌
ആരാ ഈ      നേരമില്ലാതപ്പോ ?     എന്ന് പ്രാകി സ്ക്രീനിലേക്ക് തലയിട്ടു നോക്കി

ദോണ്ടേ  , എഫ് ബി യുടെ വലത്തേ മൂലയില്‍ ചാറ്റിങ് ലിസ്റ്റില്‍ തോഴി  മോളിക്കുട്ടിയ്ടുടെ നേരെ കാലങ്ങള്‍ക്ക്  ശേഷം ഒരു  പച്ച സിഗ്നല്‍ കത്തുന്നു .തൊട്ടടുത്ത ബോക്സിലേക്കു  മംഗ്ലിഷില്‍ പെരുക്കികൂട്ടിയ സന്ദേശം കത്ത്തുപോട്ടിച്ചു  ചാടിയതിന്റെ ഒച്ച്ചപ്പടയിരുന്നു കേട്ടത് .

"ടിയേയ് ... എന്നാ ഉണ്ട് വിശേഷം" എന്ന് സ്വന്തം  മോളിക്കുട്ടി മൊഴിയുന്നു
എന്നാ പറയാനാ ഒരു  ചാറു കറി  വെയ്ക്കുന്ന തിരക്കിലാടി
ഒരു സടെന്‍  റിപ്ലേ കൊടുത്തിട്ട് ഒന്ന് തിരിഞ്ഞു  നിന്ന് തല ചോറിഞ്ഞതെയുള്ളൂ
മോളികുട്ടി വീണ്ടും ചാറ്റില്‍ ചാടി വീണ് 
 

" ഡിയര്‍ ഡോണ്ട് വറി ,മി ഹെല്പ് ചെയ്യാം..  
ആവശ്യമുള്ള സാധനങ്ങള്‍  നോട്ട്   ചെയ്യ്.."
 

മോളികുട്ടിയുടെ പ്രോഫാഷന്നല്‍   സകിലിനു മറിയാമ്മ ചേടത്തിയുടെ വക ഒരു ജോക്ക്‌ 

"പണ്ട് നമ്മുടെ ലാല്മോന്‍ കൊഴികാറി  വെച്ചത് പോലെ ആവുമോ ?"
          
ഇപ്പോള്‍ ,ഇവിടെ, പ്രിയ വായനക്കാരന്‍ ഒന്ന് നിറുത്തി ,കേള്‍ക്കണം
ചാറ്റിലെ ഇനിയുള്ള ഭാഗം ,
ചാറുകറിയുടെ  പാചകരഹസ്യം
ലോകമെമ്പാടുമുള്ള പാചക വിദഗ്തരെ പോലും ഞെട്ടിക്കാന്‍ പോന്ന ഒന്ന്  ആയതിനാല്‍  കാലുപിടിച്ചു ചോദിച്ചിട്ടും  അത് ഇവിടെ പ്രസിദ്ധീകരിക്കാന്‍  ഉള്ള അനുവാദം മറിയാമ്മ ചേടത്തി നല്‍കിയില്ല
വായനക്കാരെ വിശ്വാസമില്ലത്തതിനലാകണം (അല്ലാതെ എന്നെയല്ല )
ശരി രണ്ടുമന്നികൂര്‍   കഴിഞ്ഞു കഥ തുടരുമ്പോള്‍,



             വൈകിട്ട് ,പറമ്പും
പാടവും കിളച്ചു മറി ച്ച തൂമ്പ തോളില്‍  വെച്ച് ഒരു മല മുഴുവന്‍ വിഴുങ്ങുവാന്‍ ഉള്ള വിശപ്പുമായ് വീടെത്തിയ കുരിയചച്നും പിള്ളേരും
സമയം കളയാതെ അടുക്കളയില്‍ ചെന്ന് ചമ്രം പടിഞ്ഞു  ഇരുന്നു .ചേടത്തി മൂടിവെച്ച കപ്പയും  ചാറും തുറന്നു ആറിലകളില്‍ യഥേഷ്ടം വെച്ച് കൊടുത്തു

ശ്മശാന മൂകതയില്‍.. ,
കപ്പയും ചാറും  വെട്ടിയടിക്കുന്നതിനിടയില്‍ കുരിയച്ചന്‍ കണ്ണുയര്‍ത്തി ,ഒപ്പം  അഞ്ചു പിള്ളേരും ചെണ്ടന്‍ കപ്പയുടെ ഒരു കഷണം  ചാറില്‍ മുക്കി നവിലോട്ടു വച്ചു വീണ്ടും ഒന്ന് ടെസ്റ്റ്‌ ചെയ്ത് കുരിയച്ച്ചന്‍ ചോദിച്ചു
 കൊള്ളാലോടി നിന്റെ പുതിയ
ചാറു കറി
എന്താ ഇതിനു  പേര് ?
മറിയാമ്മ ചേടത്തി തെല്ലു നാണത്തോടെ
വാതിലിനു പുറകിലോട്ടു മാറി തല 49 ഡിഗ്രി  ചെരിച്ചു പുറത്തോട്ടു നീട്ടി ചേട്ടനെ ഒന്ന് നോക്കി
പിന്നെ പറഞ്ഞു..


F. C. M. P. C കറി

"ഫേസ്ബുക്ക്  ചാറ്റിലൂടെ മോളിക്കുട്ടി പറഞ്ഞു കൊടുത്ത കറി" 

Sunday 3 June 2012

വെളിച്ചം

ഇടതിങ്ങിയ വനംമനസ്സിലെ ആകാശത്തെ മൂടുന്നു
കാറ്റിനൊപ്പം പൊട്ടിവീണ
ഞെരുക്കങ്ങള്‍ കേട്ട്
മരക്കൊബിലിരുന്ന് എന്റെ
കിളി വിറച്ചു
കെട്ടിപ്പിടിക്കനാവാത്ത
വലിയൊരു ചന്ദ്രനാണോ ജീവിതം ?
പിടിവിടാതെന്നെ തുടരെ
കുലുക്കുന്നു
താഴെ വീണു പൊട്ടിയ മുട്ടത്തോടുകള്‍
സ്വയം നിഷേദിക്കുന്നു

                     
                            സങ്കീര്‍ണ്ണമായ താളങ്ങളില്‍
                      പാട്ടിലെ വരികള്‍ തെറ്റി
                      സ്വരം പതറിയപ്പോള്‍
                      ഒരു പറ്റം കാര്‍മേഘങ്ങള്‍
                     കുരിശിനും ആണിക്കുമിടയില്‍

                     ഒരു കൈയുമുണ്ടയിരുന്നെന്നു
                     പറഞ്ഞു
                     മനസ്സില്‍ മഴ പെയ്തു തെളിഞ്ഞു
                     പ്രകാശം വന്നു .