Sunday, 5 August 2012

വീട്പണി

ഞാന്‍ ഒരു വീട് പണിയുന്നുണ്ട്   
അതിനു സിമന്റും കല്ലും ഇഷ്ടികയും ഇറക്കിയത്
ഇന്ന്  വ്യ്കുന്നേരമാണ് .
നാളെ  ആശാരിയെ കാണണം പണിക്കാരെ കൂട്ടണം 
മേസ്തിരിക്ക് അഡ്വാന്‍സ്‌ കൊടുക്കണം .
തറ മാത്രം കഴിഞ്ഞ എന്റെ വീടില്‍ 
ഇനി എത്ര ലക്ഷംങ്ങള്‍ മുടക്കിയലാണ് 
മഴയ്ക്ക്‌ മുന്‍പ് ഒന്ന് കയറിക്കൂടാന്‍ പറ്റുക?.
പണി തീരുന്നത് വരെ എനിക്ക് വിശ്രമമില്ല  
നിന്ന് തിരിയാന്‍ പറ്റാത്ത തിരക്കായിരിക്കും .

അങ്ങനെ  പണി കഴിഞ്ഞാലോ ? ചിന്തിച്ചിട്ടില്ല 
ഒറ്റയ്ക്ക് ഒരു വലിയ വീട്ടില്‍ തനിയെ,  
തുറന്ന ജനാലയിലെ  ഇരുട്ടിനെ കണ്ടു  പേടിച്ചു മാറി ,
അടുക്കളയില്‍ തണുത്ത ചോറിനു  പല ഓര്‍മകളെ
അച്ചാറ് പോലെ കൂട്ടി, കരയാതെ ചിരിക്കാതെ     
മട്ടുപ്പാവില്‍   ചാരുകസേരയില്‍ മലര്‍ന്നു കിടന്ന്‍
നിലക്കാതെ  വീശുന്ന കാറ്റുകളുടെ 
നിശബ്ദതയില്‍ ഒരു പാട് കാലം .

അങ്ങനെ ചിന്തിക്കുമ്പോള്‍ 
ആര്‍ക്കു വേണ്ടിയാണ് ഞാന്‍  ഈ വീട് പണിയുന്നത്
എനിക്ക് കിടക്കാന്‍ ഈ ആകാശത്തിന്റെ മീല്‍ക്കൂര മാത്രം മതി.
പിന്നെ ആര്‍ക്കു വേണ്ടി?
എന്റെ കാലശേഷം വരുന്ന ഉറുമ്ബുകള്‍ക്കും
പുഴുക്കള്‍ക്കും പാമ്പുകള്‍ക്കും വേണ്ടി  .


11 comments:

  1. ചിന്തിച്ചാലൊരന്തോല്യ ചായക്കടക്കാരാ....

    കര്‍മ്മണ്യേ വാധികാരസ്തേ

    ReplyDelete
  2. ചൂടായിട്ടു ഒന്നുമില്ലേ ചായക്കടയില്‍ ?

    ReplyDelete
  3. ഇങ്ങനെനോക്യാ എന്താ നടക്കാ..

    ReplyDelete
  4. എഴുത്ത് നന്നായിട്ടുണ്ട്

    ReplyDelete
  5. അങ്ങനെ ചിന്തിക്കുമ്പോള്‍
    ആര്‍ക്കു വേണ്ടിയാണ് ഞാന്‍ ഈ വീട് പണിയുന്നത്
    എനിക്ക് കിടക്കാന്‍ ഈ ആകാശത്തിന്റെ മീല്‍ക്കൂര മാത്രം മതി.


    ശരിയാണു. വീട് സത്യത്തിൽ ഒരു സ്റ്റാറ്റസ് സിംബൽ മാത്രം

    ReplyDelete
  6. ചൂട് ചായ കുടിച്ച് റസ്റ്റ് എടുക്കു

    ്താനെ ശരിയായിക്കോളും

    ReplyDelete
  7. ചുറ്റുപാടില്‍ നിന്ന് ഒളിച്ചിരിക്കാന്‍ ഒരു സ്ഥലം മാത്രം വീട്

    ആശംസകള്‍

    ReplyDelete
  8. വീട് വെച്ച് തീരും വരെ അതൊരു സ്വപ്നമാണ്. അതിനുശേഷം ബാധ്യതയും.

    ReplyDelete