Pages

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, 19 October 2018

എൻ്റെ ബാല്യം



പറയുവാനുണ്ട് ഒരുപാട് 
ഇന്നലെകളിൽ വേരൂന്നി, പടർന്ന് പന്തലിച്ച 
ഒരു ബാല്യത്തെ കുറിച്ച്‌... 

സ്ലേറ്റ് മായ്ക്കാൻ മഷിത്തണ്ടാന്വേഷിച്ച് 
തൊടിയിലെ ചെടികളോട് കൂട്ടുകൂടിയ 
ബാല്യം.

കുടയുടെ തുളയിലൂടെ ഊർന്നുവന്ന
മഴത്തുള്ളികൾ വരച്ചുകാട്ടിയ 
ബാല്യം.

കൂട്ടുകാരോടുള്ള ഇണക്കങ്ങളും പിണക്കങ്ങളും 
ജീവിതമാക്കിത്തീർത്ത 
ബാല്യം.

ചെരുപ്പിടാതെ ഓടിക്കളിച്ച നടപ്പാതകളാൽ 
മുന്നോട്ട് നയിക്കപെട്ട 
ബാല്യം.

നുണക്കഥകളുടെ കെട്ടഴിക്കലും പൊട്ടിച്ചിരി-
കളുമടങ്ങിയ കുറുമ്പിൻ്റെ 
ബാല്യം.

പെൻസിലുകൾ കോറിയിട്ട രൂപങ്ങളാണ് 
ലോകമെന്ന് വിശ്വസിച്ച 
ബാല്യം.

വിദ്യാലയാങ്കണങ്ങൾ കണ്ണീരിൽ നിന്ന് 
ചങ്ങാത്തത്തിൻ്റെ വേദിയായ രൂപമാറ്റത്തിൻ്റെ
ബാല്യം.

നടന്നുവന്നവഴികളിൽ കണ്ടുമുട്ടിയതെല്ലാം കൊണ്ടുവന്ന് 
പെട്ടിയിൽ ഒളിച്ചുവെച്ച സമ്പാദ്യങ്ങളുടെ 
ബാല്യം.

കേട്ടെഴുത്തുകളുടെ ഉത്കണ്ഠയും ശിക്ഷകളുടെ 
കണ്ണീരുമ്മയും കലർന്ന വാത്സല്യത്തിൻ്റെ 
ബാല്യം.

ഓർമ്മകളിലെ ബാല്യം ഇന്നും വാടാതെ, കൊഴിയാതെ 
പൂത്തുലഞ്ഞു നിൽക്കുകയാണ്... എൻ്റെ ബാല്യം.


By Florence Theresa Ben

Saturday, 24 January 2015

മോഹം


 മേഘമായ് അലഞ്ഞ്
വർഷമായ് പെയ്ത്
ഇലയായ് തളിർത്ത്
മരമേ വളർന്ന്
പൂവായ് പൂത്ത്
വീണ്ടും ജനിച്
നരനായ്‌ മരിച്
ഒടുവിൽ കാലമായ് കവിതയായ് ഈ മണ്ണിൽ ചേർന്നലിയാൻ


ചവിട്ടിയും ഞെരിച്ചും
വെടിയുതിർത്തും കുഴിച്ചു മൂടിയ
ആത്മാക്കൾ നിദ്ര പ്രാപിക്കുന്ന
ഈ വിസ്ത്രതമായ ശമാശനതിന്റെ അന്തരത്മാവിൽ
മുള  പൊട്ടി വളര്ന്നു അതിനും മുകളിൽ  കാലുകള ഉറപ്പിച്
വിപ്ലവത്തിൻറെ പുതിയൊരു കോടി ഉയർത്താൻ

പക്ഷെ കഴിയുന്നില്ലല്ലോ
പിന് വിളികളും ,പഴ ലക്ഷ്യങ്ങളും
ഭൂതകാലത്തിന്റെ ശാപ സ്മ്രിതികളും
പിന്നിട്ട് ഓടിമാറാൻ
എങ്കിലും മോഹിക്കുന്നു ലോകം  പടർത്തും
മുന്പേ ഞാൻ അറിഞ്ഞ വെണ്മയുടെ ലില്ലി പുഷ്പങ്ങളാവാൻ .

Monday, 19 January 2015

മാളങ്ങൾ


അയാൾ അയാൾ ഉൾ വലിയുകയാണ്‌
നിഗുടതകൾ ആരംഭിക്കുന്ന
സംശയങ്ങൾ അവസാനിക്കുന്ന
ഇരുട്ടിന്റെ മറപറ്റിയ
മരണമുരങ്ങുന്ന മാളങ്ങളിലേക്ക്
അയാൾ ഉൾ വലിയുകയാണ്‌

പ്രതീക്ഷകളുടെ കുരിശുകളിൽ നിന്ന്
പ്രത്യശയ്ക്കായി വെച്ച് കെട്ടിയ ഭാരങ്ങളിൽ
 നിന്ന് , ആശ്വാസത്തിനായി
സുഗോന്മാതത്തിന്റെ ലഹരിയിൽ
നിന്ന് , സ്വസ്തതയ്ക്കായി
കുറ്റ ബോതത്തിന്റെ ശാപങ്ങളിൽ
 നിന്ന് , മോക്ഷത്തിനായി
കണ്ണടച്ച് വെളുപ്പിച്ച അന്ധകാരത്തിൽ
നിന്ന് ,പ്രകാശത്തിനായി

അയാൾ മറയുകയാണ്
അവിടെയും തന്നെ തിരയുന്ന്
ഇരുണ്ട കൈകളെ അറിയാതെ
ദുഖത്തിന്റെ മുഖം മൂടികൾ അണിഞ്ഞ
ഉള്ച്ചിരികളെ അറിയാതെ
പാവം ഉൾ വലിയുകയാണ്‌
അല്ല അയാൾ
അയാൾ

written by
joel tom

Sunday, 5 August 2012

വീട്പണി

ഞാന്‍ ഒരു വീട് പണിയുന്നുണ്ട്   
അതിനു സിമന്റും കല്ലും ഇഷ്ടികയും ഇറക്കിയത്
ഇന്ന്  വ്യ്കുന്നേരമാണ് .
നാളെ  ആശാരിയെ കാണണം പണിക്കാരെ കൂട്ടണം 
മേസ്തിരിക്ക് അഡ്വാന്‍സ്‌ കൊടുക്കണം .
തറ മാത്രം കഴിഞ്ഞ എന്റെ വീടില്‍ 
ഇനി എത്ര ലക്ഷംങ്ങള്‍ മുടക്കിയലാണ് 
മഴയ്ക്ക്‌ മുന്‍പ് ഒന്ന് കയറിക്കൂടാന്‍ പറ്റുക?.
പണി തീരുന്നത് വരെ എനിക്ക് വിശ്രമമില്ല  
നിന്ന് തിരിയാന്‍ പറ്റാത്ത തിരക്കായിരിക്കും .

അങ്ങനെ  പണി കഴിഞ്ഞാലോ ? ചിന്തിച്ചിട്ടില്ല 
ഒറ്റയ്ക്ക് ഒരു വലിയ വീട്ടില്‍ തനിയെ,  
തുറന്ന ജനാലയിലെ  ഇരുട്ടിനെ കണ്ടു  പേടിച്ചു മാറി ,
അടുക്കളയില്‍ തണുത്ത ചോറിനു  പല ഓര്‍മകളെ
അച്ചാറ് പോലെ കൂട്ടി, കരയാതെ ചിരിക്കാതെ     
മട്ടുപ്പാവില്‍   ചാരുകസേരയില്‍ മലര്‍ന്നു കിടന്ന്‍
നിലക്കാതെ  വീശുന്ന കാറ്റുകളുടെ 
നിശബ്ദതയില്‍ ഒരു പാട് കാലം .

അങ്ങനെ ചിന്തിക്കുമ്പോള്‍ 
ആര്‍ക്കു വേണ്ടിയാണ് ഞാന്‍  ഈ വീട് പണിയുന്നത്
എനിക്ക് കിടക്കാന്‍ ഈ ആകാശത്തിന്റെ മീല്‍ക്കൂര മാത്രം മതി.
പിന്നെ ആര്‍ക്കു വേണ്ടി?
എന്റെ കാലശേഷം വരുന്ന ഉറുമ്ബുകള്‍ക്കും
പുഴുക്കള്‍ക്കും പാമ്പുകള്‍ക്കും വേണ്ടി  .


Friday, 8 June 2012

തല്ലുന്നവന്റെ ആദര്‍ശം



ആശയങ്ങള്‍ തമ്മില്‍ അടിപിടി 
 മൂക്ക് ചളുങ്ങിയ ആശയവും ,കാലൊടിഞ്ഞ ആശയവും
 തുന്നിക്കെട്ടിയ മുറിവുകളുമായി ആശുപത്രിയില്‍
അഞ്ചാം വാര്‍ഡിന്റെ വലത്തേ അറ്റത്തെ
തുരുംബെടുത്ത് ഒടിയാറായ രണ്ടു കട്ടിലുകളില്‍
ഇന്ജകഷന്‍   കഴിഞ്ഞു തിരിഞ്ഞു കിടക്കുമ്പോള്‍
മനസ്സില്‍ പറഞ്ഞു .
തല്ലു കൊടുത്തപ്പോ മനസ്സില്‍ സ്റ്റഡി ക്ലാസ്സുകളില്‍
കട്ടന്‍ കാപ്പി കുടിച്ചു  കാണാതെ പഠിച്ച ആശയം
പോയിട്ട് അത് വറ്റി ഉണങ്ങിയ പാട് പോലും കണ്ടില്ല .
 ഇങ്ങോട്ട് തല്ലു  കിട്ടിയപ്പോള്‍  ഭാവിക്കു
വേണ്ടി ചോര ഉറ്റി  കൊടുക്കുന്ന  വിപ്ലവകാരിയും  മുങ്ങി .
ശ്ശെ  ആകെ confusion ആയല്ലോ  എന്ന് കരുതി 
പിന്നെ രണ്ടര  സെക്കണ്ട്ത്തെ   ആലോചന..
 ഒന്നാന്തരം ഒരു കാരണം കിട്ടി
ഇന്നലെ രാത്രി വായനശാല കഴിഞ്ഞുള്ള രണ്ടാമത്തെ  വളവിളില്‍ വെച്ച്
ഈ പിന്തിരിപ്പന്‍ മുരാച്ചി  എന്റെ   മുഖത്തേക്ക്   ഒന്ന്  ടോര്‍ച് അടിച്ചു  നോക്കിയില്ലേ ?
ശേഷം ചിന്തകള്‍ ശുന്യം
ടപ്പേ ടപ്പേ ഡും ഡം ,ഹെന്റമ്മേ ,ഹമ്മോ

Sunday, 3 June 2012

വെളിച്ചം

ഇടതിങ്ങിയ വനംമനസ്സിലെ ആകാശത്തെ മൂടുന്നു
കാറ്റിനൊപ്പം പൊട്ടിവീണ
ഞെരുക്കങ്ങള്‍ കേട്ട്
മരക്കൊബിലിരുന്ന് എന്റെ
കിളി വിറച്ചു
കെട്ടിപ്പിടിക്കനാവാത്ത
വലിയൊരു ചന്ദ്രനാണോ ജീവിതം ?
പിടിവിടാതെന്നെ തുടരെ
കുലുക്കുന്നു
താഴെ വീണു പൊട്ടിയ മുട്ടത്തോടുകള്‍
സ്വയം നിഷേദിക്കുന്നു

                     
                            സങ്കീര്‍ണ്ണമായ താളങ്ങളില്‍
                      പാട്ടിലെ വരികള്‍ തെറ്റി
                      സ്വരം പതറിയപ്പോള്‍
                      ഒരു പറ്റം കാര്‍മേഘങ്ങള്‍
                     കുരിശിനും ആണിക്കുമിടയില്‍

                     ഒരു കൈയുമുണ്ടയിരുന്നെന്നു
                     പറഞ്ഞു
                     മനസ്സില്‍ മഴ പെയ്തു തെളിഞ്ഞു
                     പ്രകാശം വന്നു .