അക്രമവും അസമാധാനവും കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ജീവിച്ചു മരിക്കാന്‍ വിധിക്കപെട്ട ഒരു ഹതഭാഗ്യന്റെ വാക്കുകള്‍
വിസ്മയകരമായി വിഭാവനം ചെയ്യപ്പെട്ട ഈ പ്രപഞ്ചത്തിലെ വാസികളായി ജനിച്ചുവീണ നമുക്ക് ഈ ജീവിതം ഇന്നും ഉത്തരമില്ലാത്ത ചോദ്യചിഹ്നമാന്നു . ഒരു പക്ഷെ എന്നെ ഏറ്റവും കുഴക്കിയ ചോദ്യവും ഇത് തന്നെയന്നു .ഈ വേഷം കൊണ്ട് നാം എന്താണ് അര്‍ത്ഥ മാക്കുന്നത്?
ജീവിതം എന്നത് ജനനത്തിനും മരണത്തിനും ഇടയില്ലുള്ള ഒരു ചുരുങ്ങിയ കാലഘട്ടമാന്നു എന്നതിനാല്‍ ജനനമരണങ്ങള്‍ക്കും അപ്പുറം എന്തെങ്കിലുമുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ് .ജീവിതത്തിനു വ്യത്യസ്തമായ മാനങ്ങള്‍ നല്‍കുവാന്‍ ഒരു പക്ഷെ മരണത്തിനും അപ്പുറം നിലനില്‍ക്കുന്ന ഒരു യഥാര്ത്യത്തിനു സാധിക്കും .അല്ലെങ്കില്‍ ജീവിതത്തിനു ശേഷം എന്ത് എന്നാ ചോദ്യമാണ് ജീവിതത്തിന്റെ അര്തനിരര്തകതയെ സ്വാധീനിക്കുന്നത്
എന്റെ ജീവിതകാലം കൊണ്ട് എനിക്ക് എന്താണ് സംബാദിക്കുവന്‍ സാധിക്കുക .ധാരാളം നന്മ ചെയ്തു സമൂഹത്തിന്റെ അഭിവൃധ്തിക്കായി യാത്നിക്കം ,കുടുംബത്തിനു നന്മ ചെയ്യാം ,രാജ്യത്തിനായി പോരാടാം ,തനിക്കു വേണ്ടി തന്നെ ജീവിച്ചു ആസ്വദിക്കാം
എന്നിങ്ങനെ അനവധി സാദ്ധ്യതകള്‍ നമ്മുടെ മുന്‍പിലുണ്ട് .ഇവയില്‍ ഏതെങ്കിലും വഴിയിലൂടെ ജീവിതത്തിനു അര്‍ഥം കണ്ടെത്താനാണ് മനുഷ്യര്‍ പൊതുവേ ശ്രമിക്കാറ് എന്നാല്‍ നാം നിരീക്ഷിക്കേണ്ട വസ്തുത ഈ ചുരുങ്ങിയ കാലയളവില്‍ ഒരുവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എത്രത്തോളം അവന്റെ ജീവിതത്തെ അര്തപൂര്‍ണമാക്കുന്നു എന്നതാണ് .ഞാന്‍ ജീവിച്ചു എന്നത് കൊണ്ടോ ,അനവധി പരാക്രമങ്ങള്‍ ഞാന്‍ ഇവിടെ കാണിച്ചിട്ടുണ്ട് എന്നത് കൊണ്ടോ എന്റെ ജീവിതം അര്‍ത്ഥമുള്ളതാണ് എന്നെനിക്കു പറയുവാന്‍ സാധിക്കുകയില്ല എന്റെ പ്രവര്‍ത്തികള്‍ എത്ര വലിയവ ആയാലും അവ മറ്റേതു മനുഷ്യനെയും (ഇതു ദുഷ്ട്ടനേയും)പോലെ മരണം എന്ന അവസാനത്തില്‍ കുഴിച്ചു മൂടാപ്പെടെണ്ടാതാണ് .ചുരുക്കത്തില്‍ ഒരു ശൂന്യത മാത്രമാന്നു ഇവിടെ നമുക്ക് അവകാശപെടാനുള്ളത് .എന്റെ പ്രവര്‍ത്തികള്‍ മറ്റുള്ളവന് പ്രയോജനപെട്ടാലും ഇല്ലെങ്കിലും അതിന്റെ അവസാനം നിരര്തകത മാത്രമാണ് .വ്യക്തിപരമായി അത് മാത്രമാന്നു എന്റെ സബത്ത്
കളിച്ചു ചിരിച്ചു കാലം കടന്നു പോകും ഒടുവില്‍ തികച്ചും അവിചാരിതമായി മരണം കടന്നു വരും .
ഇന്ന് ജീവനുള്ളവര്‍ എന്ന് പറയുന്നവര്‍ നാളെ മരണത്തിലേക്ക് കാല്‍വഴുതി വീഴുമ്പോള്‍ ഒരിറ്റു സമയം നാം ചിന്തിക്കാരില്ലേ ..നാളെ ഇത് തന്നെയന്നു എന്റെയും ഗതി എന്നത് .അതെ മരണം അനിവാര്യമായ ഒരു യഥാര്‍ത്ഥ്യം ആണ് മരണത്തെ ഞാന്‍ എങ്ങനെ കാണുന്നു എന്നതാണ് എന്റെ ജീവിതത്തിന്റെ അര്‍ത്ഥത്തെ നിര്നയിക്കുനത് .ഇന്നലകളില്‍ മരിച്ചു വീണ നമ്മുടെ കൂടുകരെ പറ്റിയും ബന്ധുക്കളെ പറ്റിയും എന്ത് പ്രതീക്ഷയന്നു നമുക്കുള്ളത്
"യാതൊരു വസ്തുവിനും അതില്‍ തന്നെ അര്‍ത്ഥമുല്ലതകന്‍ സാധിക്കയില്ല " എന്ന് പറയപ്പെടുന്നുണ്ട്
ഉദാഹരണത്തിന് ഒരു ജീവിയുടെ കാര്യമെടുക്കുക അത് ചരിത്രത്തിന്റെ ഏതോ ഒരു കലഗട്ടത്തില്‍ ജീവിച്ചു മരിക്കുകയാണ് .അത് എന്ത് ചെയ്താലും തന്റെ വിധിക്ക് മാറ്റം വരുത്തുക അസാധ്യം ആണെന്നിരിക്കെ തന്റെ ജീവിതം അര്‍ത്ഥമുള്ളതാണ് എന്ന് അവകാശപെടുന്നത് എങ്ങനെ . കേവലം താല്‍കാലികമായ ജയപരജയങ്ങള്‍ക്കും ദുഖസന്തോഷങ്ങള്‍ക്കും അപ്പുറം ആത്യന്തികമായി നാം നേരത്തെ കണ്ടത്പോലെ ഒരു ശൂന്യത മാത്രമാണ് അവനു അവകാശപെടനുള്ളത് .അതുകൊണ്ട് തന്നെ ജീവിതത്തിനു എന്തെങ്കിലും അര്‍ഥം ഉണ്ടെങ്കില്‍ അത് മനുഷ്യജീവിതത്തിനും ഉപരിയായ എന്തെങ്കിലും ആകണം .ഇവിടെയാണ് യുക്തി നമ്മെ ദൈവത്തിലേക്കും മരണാന്തരജീവിതത്തിലേക്കും ഒക്കെ നയിക്കുന്നത് .ജീവിതത്തിനും മരണത്തിനും ഉപരിയായി ദൈവമെന്ന യഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു എന്നത് മനുഷ്യന് വിശ്വസിക്കാന്‍ പൊതുവേ പ്രയാസകരമായ ഒന്നാണ് എന്നാണ് പറയപെടുന്നത് എങ്കിലും അവന്റെ ആത്മാവില്‍ മറഞ്ഞിരിക്കുന്ന ഈ വസ്തുതയെ നിഷേധിക്കുക എന്നതും ദുഷ്കരമായ പ്രക്രിയയാണ് .ഞാന്‍ കണ്ടിട്ടുള്ള നിരീശ്വരവാദികളില്‍ ഭൂരിഭാഗവും തങ്ങളുടെ മനസിനെയും സൃഷ്ട്ടിയുടെ തെളിവിനെയും വഞ്ചിക്കുകയാണ് എന്നതാണ് പൊതുവേ എനിക്ക് തോന്നിയിട്ടുള്ളത്
എന്തായാലും ജീവിതത്തിനും അപ്പുറം മരണാനന്തര ജീവിതവും ദൈവവും നിലനില്‍ക്കുന്നില്ല എങ്കില്‍ മനുഷ്യ ജീവിതം അര്‍ത്ഥശൂന്യമായ ഒരു ചാക്രിക പ്രക്രിയ മാത്രമാണ് എന്ന് നമുക്കുറപ്പിക്കാം ...
Very serious issue..
ReplyDeleteThis should not be discussed over a coffee. Over a cognac, perhaps.
ഒരു മനുഷ്യന്‍ ഭൂമിയില്‍ ജനിച്ചു വീഴുന്ന ദിവസം തൊട്ട് അയാളുടെ ദിവസങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ എങ്ങിനെ ജീവിക്കണം , എന്തിനു ജീവിക്കണം, എവിടെ എത്തിപ്പെടണം, എന്നൊക്കെ തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന് പറഞ്ഞു പഠിപ്പിക്കാന്‍ നടക്കുന്ന ഒരു സമൂഹം ഉറങ്ങുന്ന ഈ ഭൂമിയില്‍ ഞാനും ഒരു വിദ്യാര്‍ഥിയായി ജനിച്ചു. ഇനി ഓരോ ദിവസവും പഠനങ്ങളുടെയാണ്. ചിലപ്പോള്‍ ഗുരുക്കന്മാരു പോലുമില്ലാത്ത പഠന ശാലയില്‍ വെറും ഒരു വിദ്യാര്‍ഥി വേഷം കെട്ടി കൊണ്ട് നമുക്ക് മൃതിയടയെണ്ടി വരും. എനിക്കെന്തോ അങ്ങനെ ഒരു സാധാരണക്കാരനായി മരിക്കണ്ട എന്ന ഒരു തോന്നല്‍ പണ്ട് മുതലേ ഉണ്ടായിരുന്നു. ഞാന്‍ വെറുമൊരു മനുഷ്യന്‍, പലതുമാകാന്‍ കൊതിച്ചു, പക്ഷെ, അതൊന്നും ആയില്ല. ഇപ്പോള്‍ ഒരു അന്വേഷണ യാത്രക്കിടയില്‍, വഴിയിലെ ഒരു മരച്ചുവട്ടില്‍, അല്‍പ്പ നേരം വിശ്രമിക്കുന്ന വേളയില്‍ ഞാന്‍ പലതും ഓര്‍ത്ത് പോകുന്നു. പണ്ട് പഠിച്ചതും, പഠിക്കാഞ്ഞതുമായ പലതിനെ കുറിച്ചും..
ReplyDeleteജീവിതത്തില്‍ പഠിച്ചതും പഠിക്കാഞ്ഞതും
നമ്മള്‍ കാണുന്ന ഈ ലോകത്തിനും അപ്പുറം ഇതിനേക്കാള്‍ നല്ല ഒരു പ്രകാശപൂരിതമായ ലോകം കാത്തിരിക്കുന്നു എനിക്ക് തോന്നുന്നു. അവിടെ നമുക്ക് വിശപ്പും വേദനയും മറ്റു വികാരങ്ങളും ഒന്നുമില്ല. അവിടെ നമ്മളെ കാത്തു ഒരുപാട് പേരുണ്ട്, നമുക്ക് മുന്നേ മരിച്ചു പോയ നമ്മുടെ മുത്തശ്ശന്മാര്‍ , അമ്മാവന്മാര്‍, അങ്ങനെ കുടുംബക്കാരും നാട്ടുകാരും അവിടെ പാറി നടക്കുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കാത്തു നില്‍ക്കുന്ന അച്ഛനമ്മമാരെ പോലെ നമ്മളെ കാത്തു അവരും എവിടെയോ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.
ReplyDeleteമരിച്ച ആളുടെ ബ്ലോഗ്
>>> വിസ്മയകരമായി വിഭാവനം ചെയ്യപ്പെട്ട ഈ പ്രപഞ്ചത്തിലെ വാസികളായി ജനിച്ചുവീണ നമുക്ക് ഈ ജീവിതം ഇന്നും ഉത്തരമില്ലാത്ത ചോദ്യചിഹ്നമാന്നു . ഒരു പക്ഷെ എന്നെ ഏറ്റവും കുഴക്കിയ ചോദ്യവും ഇത് തന്നെയന്നു .ഈ വേഷം കൊണ്ട് നാം എന്താണ് അര്‍ത്ഥ മാക്കുന്നത്<<<
ReplyDelete.ഈ വേഷത്തിനു ഒരു അര്‍ഥം മാത്രമേ ഉള്ളു..ജീവിതത്തിനും മരണത്തിനുമിടക്കുള്ള ആ ചെറിയ ദൂരം മറ്റുള്ളവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉതകുക എന്ന ചിന്തയില്‍ ജീവിക്കുക..ഈ ലോകത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുക അത് മാത്രമാണ്.
great thought..
ReplyDeleteനല്ല ചിന്തകള്‍
ReplyDelete