എത്രയൊക്കെ ശ്രമിച്ചാലും മായ്ക്കാന്‍ കഴിയാത്ത ചില ചിത്രങ്ങളുണ്ട് മനസ്സില്‍ ..അതുകൂടെയില്ലെങ്കില്‍ എന്ത് വിരസമാകുംയിരുന്നു ഇവിടം
മനസിന്റെ ഭ്രാന്തമായ ചിന്തകള്‍ക്ക് കടിഞാനിട്ടുകൊണ്ട് അയാള്‍ എഴുന്നേറ്റു ,ഉറക്കം തെളിഞ്ഞിട്ടു കുറച്ചായി എന്നാലും വെറുതെ സ്വപ്നം കണ്ടങ്ങ് കിടക്കുകയായിരുന്നു ,
കുറച്ചു നാളായി ഇങ്ങനെയാണ് വല്ലാത്ത വിരസത
ശരിക്കും ഈ ജീവിതം മടുത്തു തുടങ്ങി ..രവി മനസിലോര്‍ത്തു
രാവിലത്തെ പത്രത്തില്‍ കാര്യമായിട്ടൊന്നുമില്ല എല്ലാം പതിവ് കാഴ്ച്ചകള്‍ തന്നെ ..
ഒരുവട്ടം കൂടി പത്രമൊന്നു മറിച്ചു നോക്കിയിട്ട് രവി പുറത്തേക്കിറങ്ങി
പതിവില്ലാതെ രാവിലെ തന്നെ മഴ പെയ്യുന്നുണ്ട് ..ചെറിയൊരു ചാറ്റല്‍ മഴ അത്രമാത്രം ,തിരികെ പോയി കുടയെടുക്കാന്‍ തോന്നിയില്ല അയാള്‍ മഴയിലൂടെ നടന്നു ..
ഇടയ്ക്ക് മഴയുടെ ശക്തി ഒന്ന് കൂടി ..എന്നാലും അധികം നനയാതെ അയാള്‍ ലക്‌ഷ്യം പിടിച്ചു , അവറാച്ചന്‍ ചേട്ടന്റെ ചായക്കടയില്‍ അധികമരുമില്ല രാവിലത്തെ മഴയും തന്നുപ്പുമൊക്കെ കാരണം എല്ലാരും വീട്ടില്‍ ചടഞ്ഞു കൂടിയതാണ് ,മഴയത്ത് മൂടി പുതച്ചു കിടന്നുറങ്ങാന്‍ എന്ത് സുഖമാണ് തെല്ല് അസൂയയോടെ രവി ഓര്‍ത്തു .ഉറക്കം അല്ലെങ്കിലും വലിയൊരു സമാധാനം തന്നെ ചിന്തകള്‍ പിന്നെയും കാടുകയറി തുടങ്ങി ..
അതിനിടയില്‍ ആവിപറക്കുന്ന പുട്ടും കടലക്കറിയും മുന്പില്‍ എത്തിയിരുന്നു.പശ്ചാത്തലത്തില്‍ റേഡിയോ പതിയെ പാടികൊണ്ടിരുന്നു ..
…………………………………………………………………..
റേഡിയോയിലെ പാട്ട് പിന്നെയും ഉയര്‍ന്നു കേട്ടപ്പോള്‍ രവി കടയില്‍ നിന്നും പുറത്തേക്കിറങ്ങി .ഇനി എങ്ങോട്ടാണ്? ഉത്തരമില്ലാത്തൊരു ചോദ്യം മനസ്സില്‍ നിന്നും പൊന്തി വന്നു.കുറെ നാളായി റൂമില്‍ ചടഞ്ഞു കൂടുന്നു ,വയ്യ എന്തെങ്കിലും ചെയ്തെ പറ്റൂ .വിശ്രമ ജീവിതമാണ് പോലും പറഞ്ഞാല്‍ പറയത്തക്ക പണിയൊന്നുമില്ല കസേരയില്‍ കാലും കയറ്റി വെച്ച് കിടന്നാല്‍ മതി ,ഓഫിസില്‍ പോകേണ്ട,കെട്ടികിടക്കുന്ന ഫയലുകള്‍ക്കിടയില്‍ തല പൂഴ്ത്ത്തിയിരിക്കേണ്ട ,ആഹാരത്തിനും മുട്ടില്ല .അന്യന്റെ ദൃഷ്ടിയില്‍ വളരെ സുഖകരം.എന്നാല്‍ മനസിന് സമാധാനമില്ല എന്ന് വന്നാല്‍
ഓരോ ദിവസം കഴിയുമ്പോഴും വല്ലാത്തൊരു ആധിയാണ് എല്ലാം തീരാന്‍ ഇനി അധികമില്ല എന്നൊരു തോന്നല്‍.ചെറുപ്പത്തില്‍ ഒരു സഞ്ചാരി ആകാനായിരുന്നു ആഗ്രഹം ചോദ്യങ്ങളെയും ഉത്തരങ്ങളെയും തേടി അങ്ങനെ അലഞ്ഞു തിരിയാന്‍ വല്ലാത്ത കൊതിയായിരുന്നു .ആല്‍കെമിസ്റ്റിലെ ആട്ടിടയനെ പോലെ ഒരു യാത്ര..സ്വപ്നങ്ങളിലെ പഴയ പര്‍വതങ്ങളും താഴ്വരകള്മൊക്കെ മനസിലേക്ക് കടന്നു വന്നു ....എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാം തകര്‍ന്നു ,ഒരു പഞ്ചായതോഫിസിലെ ക്ലെര്‍ക്കിന്റെ ജോലികൊണ്ട് തൃപ്തിപെടേണ്ടി വന്നു ആ പഴയ യാത്രികന്.ആദ്യമൊക്കെ വല്ലാത്തൊരു വീര്‍പ്പുമുട്ടലയിരുന്നു അവിടം, എന്നാല്‍ പതിയെ അതിനോട് പോരുത്തപെട്ടു തുടങ്ങി .പിന്നീടാങ്ങോട്ടു ചിന്തകളില്ല സ്വപ്നങ്ങളില്ല വെറും യാന്ത്രികമായ ഒരു ജീവിതം മാത്രം
കഴിഞ്ഞ മാസം ഓഫീസിന്റെ പടിയിരങ്ങുംബോഴാണ് കാലം എത്രമാത്രം മുന്നോട്ടുപോയെന്നു താന്‍ അറിയുന്നത് .യാത്രയയപ്പിന്റെ സമയത്ത് ഒരു പയ്യന്‍ ചോദിച്ചു “എന്ത് നേടി?” ,ഉത്തരം ഇങ്ങനെ ആയിരുന്നു “ഒരു കൂട്ടം തകര്‍ന്ന സ്വപ്നങ്ങളും തളര്‍ന്ന ശരീരവും മാത്രം”.എല്ലാം നേടി കഴിഞ്ഞു പിന്നെ മുന്നോട്ട് നോക്കുമ്പോള്‍ തോന്നുന്ന ഒരുതരം നിരാശയുണ്ടല്ലോ അതാണ് തനിക്ക് ഓഫീസിലെ രാമചന്ദ്രന്‍ സാറിന്റെ അഭിപ്രായമാണ് ഒരര്‍ത്ഥത്തില്‍ കാര്യം ശരിയാണ് എന്നാല്‍ തന്റെ നേട്ടങ്ങളെ അങ്ങനെ തന്നെ വിളിക്കാമോ എന്ന് തന്നെ ഇപ്പോള്‍ സംശയമുണ്ട് .മനസില്‍ ഉയര്‍ന്നുവരുന്ന കൊടുംങ്കാറ്റിനെ വകഞ്ഞു മാറ്റി അയാള്‍ മുന്നോട്ട് നടന്നു.അവിടെ പുഴക്കരയില്‍ ഒരു വഞ്ചിക്കാരന്‍ പോകാന്‍ തയാറായി നില്‍ക്കുന്നു.അപ്പുറത്തെ പാറയില്‍ ചീട്ടുകളി സംഘം ദിവസം തുടങ്ങി കഴിഞ്ഞു .ഒരു തണുത്ത കാറ്റിന്റെ നൊമ്പരം ഇപ്പോഴും അവിടെ തങ്ങി നില്‍ക്കുന്നുണ്ട് അതിന്റെ താഴുകലേറ്റ് അങ്ങനെ നില്‍ക്കുക എന്നതുതന്നെ നല്ലൊരു അനുഭവമാണ്.പുഴയുടെ അരികത്തെ ഇടവഴിയിലൂടെ നടന്നു രവി റൂമിലെത്തി .രണ്ടു റൂമുകളുള്ള ഒരു കൊച്ചു ‘വീട്’.വീടെന്നത് വെറുതെ ഭംഗിക്ക് പറയുന്നതാണ് അതിനുള്ള യോഗ്യതയോന്നും ഇതിനില്ല എന്നത് അയാള്‍ക്ക് നന്നായി അറിയാം.എന്നാലും ഏതൊരു മനുഷ്യന്റെയും ഉള്ളില്‍ ഉണ്ടാകുമല്ലോ ഒരു വീടെന്ന സ്വപ്നം. മനസിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം ചില പ്രയോഗങ്ങള്‍ .....
ഷെല്‍ഫിലെ ഡയറി എടുത്ത് വെറുതെ ഒന്ന് മറിച്ചു നോക്കി
"കാലത്തിന്റെ ഇടവഴികളില്‍ ജീവിച്ചു മരിക്കുവാന്‍ വിധിക്കപ്പെട്ട ജന്മങ്ങള്‍ മാത്രമാണ് നാം, അര്‍ത്ഥശൂന്യമായ ഈ വികൃത കോലത്തില്‍ നിന്ന് എന്നാണ് മോചനം ?"
എന്നോ കുറിചിട്ടതാണ് .എഴുത്ത് വല്ലാത്ത ഒരാശ്വാസമാണ് ,യഥാര്‍തത്തില്‍ മറ്റാരെയും കാണിക്കാനല്ല ഉള്ളിലെ എരിയുന്ന തീയ്ക്ക് അല്പാമെങ്കിലും ശമനം എന്നനിലയിലാണ് ഇതെല്ലാം എഴുതികൂട്ടിയത് .അതിനു തീര്‍ച്ചയായും ഒരു കുളിര്‍മഴ നനയുന്ന സുഖമുണ്ട് രവി മനസിലോര്‍ത്തു
-----------------------------
മറ്റൊരു സായാഹ്നം കൂടി ...
ചെറുതായി കാറ്റ് വീശുന്നുണ്ട് ,മഴ പെയ്യുമോ ആവോ ?ഒരു സഞ്ചി നിറയെ പുസ്തകങ്ങളുമായി രവി പുഴക്കരയിലേക്ക് നടന്നു .ചെരുപ്പിന്റെ വള്ളി പൊട്ടിയിരിക്കുന്നതിനാല്‍ നടക്കാന്‍ അല്പം ക്ലേശ്ശിക്കേണ്ടി വന്നു .പതിവുപോലെ ആ പാറയുടെ പുറത്തുകയറി പുഴയ്ക്ക് അഭിമുഖമായി ഇരുന്നു ..രാവിലത്തെ മഴ കാരണം അല്പം വഴുക്കുന്നുണ്ടായിരുന്നു ..ഒരു തോണി നിറയെ ആളുകളുമായി വരുന്നുണ്ട് .ഒരു ദിവസത്തെ കഠിനാദ്ധ്വനത്ത്തിനു ശേഷം വീട്ടിലേക്ക് തിരികെ എത്തുന്നവര്‍ .ദിവസങ്ങള്‍ വിരസമായി ആവര്ത്തിക്കപെടുകയും ജീവിതം ലക്ഷ്യമില്ലാതെ മുന്നോട്ട് പോവുകയും ചെയ്യുമ്പോഴും അവയുടെ താളത്തിനൊപ്പം തുഴഞ്ഞു പോകുന്ന മനുഷ്യര്‍ .ഇവിടെ സഹതാപങ്ങള്‍ക്ക് കാര്യമില്ല ജീവിതം നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ് രവി പതിയെ പറഞ്ഞുകൊണ്ടിരുന്നു
ചൂണ്ടയില്‍ കുരിങ്ങിയ മീനിന്റെ പിടച്ചില്‍ കണ്ടാര്‍ത്തുകൊണ്ട് ഒരു പറ്റം കുട്ടികള്‍ അപ്പുറത്ത് നില്ക്കുന്നു .ചുറ്റും നിന്ന് പരിഹസിക്കുന്ന മനുഷ്യനെ നിസഹായതയോടെ തുറിച്ചു നോക്കുന്ന മത്സ്യത്തിന്റെ ഭാവങ്ങളെ രവി അവിടെ കണ്ടു .ഒരു നിമിഷം അത് താനായി സങ്കല്‍പ്പിച്ചു നോക്കി ."ഹോ വയ്യ .."
അയാള്‍ പുസ്തകങ്ങള്‍ ഓരോന്നായി പുറത്തേക്കിട്ടു
നാസ്തികനായ ദൈവം ,ആള്‍കൂട്ടം ,അഭയാര്‍തികള്‍ ......
പിന്നെ കണ്ണുകളെ പരിസരങ്ങളില്‍ നിന്നും പിന്‍വലിച് അക്ഷരങ്ങളിലേക്ക് കണ്ണും നട്ടിരുന്നുനേരം .ഇരുട്ടി തുടങ്ങിയപ്പോള്‍ വഴിവിളക്കുകള്‍ തെളിഞ്ഞു .വായന പിന്നെ അവയുടെ വെളിച്ചത്ത്തിലായി. വീടിലെ അടഞ്ഞ മുറിയിലിരുന്നു വായിക്കുന്നതിനേക്കാള്‍ എത്രയോ ആസ്വാദ്യകരമാണ് പുഴക്കരയിലെ തണുത്ത കാറ്റുമേറ്റ് വായിക്കുന്നത് ..അവിടെ പുസ്തകം മാത്രമല്ല പ്രകൃതിയും സംസാരിക്കുകയാണ് .
സമയം ഒരുപാടായി ...ശരീരം നന്നായി തണുക്കുന്നു..മടങ്ങിയേക്കാം .രവി മനസിലോര്‍ത്തു .പുസ്തകങ്ങള്‍ സഞ്ചിയിലാക്കി പതിയെ നടക്കാന്‍ തുടങ്ങി ..
പെട്ടന്ന്‍ അല്പം അകലെ ഒരു പാറയുടെ മറപറ്റി കാലുകളിലേക്ക് തല താഴ്ത്ത്തിയിരിക്കുന്ന ഒരു യുവാവ് രവിയുടെ ശ്രദ്ധയില്‍ പെട്ട് .അധികം പ്രായം വരില്ല .തോളില്‍ നിന്ന്‍ ഊര്ന്നിവന്ന തുകല്‍ സഞ്ചി ഒന്നുകൂടി മുകളിലേക്ക് തള്ളിയിട്ട് രവി അവിടേക്ക് നടന്നു .
"എന്ത് പറ്റി ?"
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവന്‍ മുഖം ഉയര്‍ത്തി .ആകെ വിളറിയിരിക്കുന്നു
ഒരു കൊച്ചു കുട്ടിയെപോലെ കരഞ്ഞു കൊണ്ട് അയാള്‍ പറഞ്ഞു
"ഇനി ജീവിക്കാന്‍ വയ്യ ! മരിക്കണം ..."
രവി വല്ലാതെ പകച്ചു പോയി ....എന്താണ് പറയുക ജീവിതത്തെ നേരിടുവനോ?
തളരാതെ പിടിച്ചു നില്‍ക്കുവാനോ ?
എല്ലാം വെറുതെയാണ് ,ഇത്ര കാലം കൊണ്ട് തനിക്ക് മനസിലായ ജീവിതത്തിനു ഒരു അര്‍ത്ഥവും പ്രതീക്ഷയും ഇല്ലായിരുന്നു. മറ്റെന്താണ് ഈ ചെറുപ്പക്കാരനുമുള്ളത്, ഈ കോമാളി വേഷം അഴിച്ചു വെയ്ക്കുവാന്‍ പോകുന്നവനെ എതിര്‍ക്കുന്നത്ന്തിനു ?ചിന്തകള്‍ എത്ര കഠിനമായാലും തന്റെ മനസിന് അത് പറയുവാനാകില്ല,ഉള്ളില്‍ നിന്നും എന്തോ പിടിച്ചു വലിക്കുകയാണ് .ചിന്തകള്‍ക്കും യുക്തിക്കും അപ്പുറം മനസിനെ നിയന്ത്രിക്കുന്ന എന്തോ ഒന്ന്
"എഴുന്നേല്‍ക്കൂ ..."
രവി അവന്റെ കൂടെ നടന്നു ..അവര്‍ ഒന്നും സംസാരിച്ചില്ല ..അല്പം കൂടി കഴിഞപ്പോള്‍ അവന്റെ വീടെത്തി .മുറ്റത്തേക്ക് ഒരു സ്ത്രീ ഇറങ്ങി വന്നു .നിരകണ്ണുകളോടെ അവന്‍ ആ കാലുകളില്‍ വീഴുന്നത് കണ്ടു ...ഇരുവരും ഒരുപാടു നേരം കരഞ്ഞു ...
രവി പിന്നെ അവിടെ നിന്നില്ല തിരികെ വീട്ടിലേക്ക് നടന്നു ...
അയാളുടെ ചിന്തകള്‍ ഒരുപാട് അകലങ്ങളിലേക്ക് പോയി ഭൂമിയും മനുഷ്യനും ഒക്കെ കടന്നു നക്ഷത്രങ്ങളിലേക്ക് എത്തി ...പിന്നേയും മുന്നോട്ട് പോകുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ..ഒന്നൊന്നായി ചോദ്യങ്ങള്‍ മനസിലേക്ക് കടന്നു വന്നു .ഹൃദയത്തെ അവ കീരിമുരിക്കുന്നത് പോലെ തോന്നി ,
ഇത്രമാത്രം അര്‍ത്ഥശൂന്യമാണ് ജീവിതം എങ്കില്‍ സകലവും അവസാനിപ്പിക്കാന്‍ നാം മടിക്കുന്നതെന്ത്?താനകപ്പെട്ട ശൂന്യതയുടെ ആഴങ്ങള്‍ ഇന്നാണ് രവിക്ക് മനസിലായത്.മനസിനുള്ളില്‍ നിന്നും ആരോ മന്ത്രിക്കുന്നത് രവി കേട്ടൂ..
"എവിടെയോ താളം പിഴചിരിക്കുന്നു ..താന്‍ കാണാതെപോയ പലതുമുണ്ട് ..മനുഷ്യന്, ജീവിതത്തിന് ,ലോകത്തിന് അങ്ങനെ സകലത്തിനും അര്‍ത്ഥമുണ്ട് ,ഉണ്ടായേ പറ്റു.."
മനസിലെ കുരുക്കുകള്‍ അഴിയുകയാണോ അതോ മുറുകുകയാണോ എന്ന് രവിക്ക് മനസിലായില്ല .എന്തായാലും അയാള്‍ ഒന്ന് ഉറപ്പിച്ചിരുന്നു ....
------------------------------------------------------------------
പിറ്റേന്ന് അവറാച്ചന്‍ ചേട്ടന്റെ ചായക്കടയില്‍ രവി വന്നില്ല ,പുഴവക്കിലും പാറയിലുമൊന്നും അയാള്‍ ഇല്ലായിരുന്നു കാരണം തിരിച്ചറിയാതെ പോയ അര്‍ത്ഥതലങ്ങളെയും പ്രതീക്ഷകളെയും തിരികെപിടിക്കാന്‍ അയാള്‍ നേരത്തേ പോയിരുന്നു .....ചിന്തകള്‍ക്കും യുക്തിക്കും അപ്പുറം മനുഷ്യനെ നിയന്ത്രിക്കുന്ന എന്തോ ഒന്ന് തേടി .

രവിയെക്കുറിച്ച് വായിച്ചപ്പോള്‍ ഖസാക്കിന്റെ ഇതിഹാസം ഓര്‍മ്മ വന്നു. വിരസജീവിതത്തെ മറികടന്ന് ചിന്തകള്‍ക്കും യുക്തിക്കുമപ്പുറം മനുഷ്യനെ നിയന്ത്രിക്കുന്ന യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ രവിക്ക് ആകട്ടെ... അങ്ങനെതന്നെയാകട്ടെ നമുക്കും...
ReplyDeletegood :)
ReplyDeleteരവി യാഥാര്‍ത്ഥ്യം കണ്ടെത്തിയോ...?
ReplyDeleteകണ്ടെത്തട്ടെ... :)
നനായി എഴുതി.. ആശംസകള്‍ സുഹൃത്തേ...
അക്ഷരത്തെറ്റുകൾ വായനയെ മുഷിപ്പിക്കുന്നു
ReplyDeleteരവിയുടെ കഥ കൊള്ളാം .... എങ്കിലും മനസിനെ പിടിച്ചുലക്കുന്ന എന്തോ ഒന്ന് നഷ്ടമായിരിക്കുന്നു . (എനിക്ക് തോന്നുന്നത് രവി എന്ന പേര് ഖസാക്കിനെ ഓര്‍മ്മിപ്പിക്കുന്നു ; അത്കൊണ്ടാവും).
ReplyDeleteചില ഭാഗങ്ങള്‍ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു .
കാലം നിങ്ങളെ ഒരു മികച്ച എഴുത്തുകാരന്‍ ആക്കും . രവിയുടെ സഞ്ചാരം ലക്‌ഷ്യം കാണട്ടെ ....
*****
പിന്നെ ചായക്കട മുതലാളീ ... കഴിഞ്ഞ ഒരു ദിവസം താങ്കളുടെ ഒരു പോസ്റ്റ് എന്‍റെ ഡാഷ് ബോര്‍ഡില്‍ കാണിച്ചിരുന്നു ; പക്ഷെ ഇവിടെ വന്നപ്പോള്‍ ഒന്നും കാണാന്‍ ഇല്ലായിരുന്നു .. പോസ്റ്റിന്റെ പേര് ഓര്‍ക്കുന്നില്ല ....
http://incoffeehouseonarainyday.blogspot.in/2013/02/blog-post_26.html?showComment=1361951193473#c6521257351746469035
Delete'രോദനം'വീണ്ടും ഇടുന്നു വായിക്കാന്‍ സാധിക്കാതെ പോയവര്‍ ക്ഷമിക്കുക .ഇപ്പോള്‍ വായിക്കുമല്ലോ..
എവിടെയോ താളം പിഴചിരിക്കുന്നു..
ReplyDeleteഎഴുതിയത് വീണ്ടും വീണ്ടും വായിക്കുക..തുടരുക
എഴുതാൻ കഴിവുണ്ട്,
ReplyDeleteഇനിയും പോസ്റ്റുകൾ വരട്ടെ
താന്‍ കാണാതെപോയ പലതുമുണ്ട് ..മനുഷ്യന്, ജീവിതത്തിന് ,ലോകത്തിന് അങ്ങനെ സകലത്തിനും അര്‍ത്ഥമുണ്ട് ,ഉണ്ടായേ പറ്റു.."
ReplyDeleteഉണ്ടായേ പറ്റൂ
nannaayittundu..
ReplyDeleteNice story
ReplyDeleteBest wishes
കൊള്ളാം. ഇനിയും ഒരുപാട് എഴുതൂ..ആശംസകള്‍...
ReplyDelete