മേഘമായ് അലഞ്ഞ്
വർഷമായ് പെയ്ത്
ഇലയായ് തളിർത്ത്
മരമേ വളർന്ന്
പൂവായ് പൂത്ത്
വീണ്ടും ജനിച്
നരനായ് മരിച്
ഒടുവിൽ കാലമായ് കവിതയായ് ഈ മണ്ണിൽ ചേർന്നലിയാൻ
ചവിട്ടിയും ഞെരിച്ചും
വെടിയുതിർത്തും കുഴിച്ചു മൂടിയ
ആത്മാക്കൾ നിദ്ര പ്രാപിക്കുന്ന
ഈ വിസ്ത്രതമായ ശമാശനതിന്റെ അന്തരത്മാവിൽ
മുള പൊട്ടി വളര്ന്നു അതിനും മുകളിൽ കാലുകള ഉറപ്പിച്
വിപ്ലവത്തിൻറെ പുതിയൊരു കോടി ഉയർത്താൻ
പക്ഷെ കഴിയുന്നില്ലല്ലോ
പിന് വിളികളും ,പഴ ലക്ഷ്യങ്ങളും
ഭൂതകാലത്തിന്റെ ശാപ സ്മ്രിതികളും
പിന്നിട്ട് ഓടിമാറാൻ
എങ്കിലും മോഹിക്കുന്നു ലോകം പടർത്തും
മുന്പേ ഞാൻ അറിഞ്ഞ വെണ്മയുടെ ലില്ലി പുഷ്പങ്ങളാവാൻ .
No comments:
Post a Comment