Pages

Sunday, 3 June 2012

വെളിച്ചം

ഇടതിങ്ങിയ വനംമനസ്സിലെ ആകാശത്തെ മൂടുന്നു
കാറ്റിനൊപ്പം പൊട്ടിവീണ
ഞെരുക്കങ്ങള്‍ കേട്ട്
മരക്കൊബിലിരുന്ന് എന്റെ
കിളി വിറച്ചു
കെട്ടിപ്പിടിക്കനാവാത്ത
വലിയൊരു ചന്ദ്രനാണോ ജീവിതം ?
പിടിവിടാതെന്നെ തുടരെ
കുലുക്കുന്നു
താഴെ വീണു പൊട്ടിയ മുട്ടത്തോടുകള്‍
സ്വയം നിഷേദിക്കുന്നു

                     
                            സങ്കീര്‍ണ്ണമായ താളങ്ങളില്‍
                      പാട്ടിലെ വരികള്‍ തെറ്റി
                      സ്വരം പതറിയപ്പോള്‍
                      ഒരു പറ്റം കാര്‍മേഘങ്ങള്‍
                     കുരിശിനും ആണിക്കുമിടയില്‍

                     ഒരു കൈയുമുണ്ടയിരുന്നെന്നു
                     പറഞ്ഞു
                     മനസ്സില്‍ മഴ പെയ്തു തെളിഞ്ഞു
                     പ്രകാശം വന്നു .

1 comment:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം.

    എഴുത്ത് കൊള്ളാം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക.

    മരക്കൊമ്പിലിരുന്ന്
    നിഷേധിയ്ക്കുന്നു.

    ReplyDelete