ആശയങ്ങള്‍ തമ്മില്‍ അടിപിടി
മൂക്ക് ചളുങ്ങിയ ആശയവും ,കാലൊടിഞ്ഞ ആശയവും
തുന്നിക്കെട്ടിയ മുറിവുകളുമായി ആശുപത്രിയില്‍
അഞ്ചാം വാര്‍ഡിന്റെ വലത്തേ അറ്റത്തെ
തുരുംബെടുത്ത് ഒടിയാറായ രണ്ടു കട്ടിലുകളില്‍
ഇന്ജകഷന് കഴിഞ്ഞു തിരിഞ്ഞു കിടക്കുമ്പോള്‍
മനസ്സില്‍ പറഞ്ഞു .
തല്ലു കൊടുത്തപ്പോ മനസ്സില്‍ സ്റ്റഡി ക്ലാസ്സുകളില്‍
കട്ടന്‍ കാപ്പി കുടിച്ചു കാണാതെ പഠിച്ച ആശയം
പോയിട്ട് അത് വറ്റി ഉണങ്ങിയ പാട് പോലും കണ്ടില്ല .
ഇങ്ങോട്ട് തല്ലു കിട്ടിയപ്പോള്‍ ഭാവിക്കു
വേണ്ടി ചോര ഉറ്റി കൊടുക്കുന്ന വിപ്ലവകാരിയും മുങ്ങി .
ശ്ശെ ആകെ confusion ആയല്ലോ എന്ന് കരുതി
പിന്നെ രണ്ടര സെക്കണ്ട്ത്തെ ആലോചന..
ഒന്നാന്തരം ഒരു കാരണം കിട്ടി
ഇന്നലെ രാത്രി വായനശാല കഴിഞ്ഞുള്ള രണ്ടാമത്തെ വളവിളില്‍ വെച്ച്
ഈ പിന്തിരിപ്പന് മുരാച്ചി എന്റെ മുഖത്തേക്ക് ഒന്ന് ടോര്‍ച് അടിച്ചു നോക്കിയില്ലേ ?
ശേഷം ചിന്തകള്‍ ശുന്യം ടപ്പേ ടപ്പേ ഡും ഡം ,ഹെന്റമ്മേ ,ഹമ്മോ
വിപ്ലവം ?അത്ര നിസ്സാരമാണോ കാരണങ്ങള്‍ ?
ReplyDeleteകിട്ടിയത മിച്ചം
ReplyDeleteചിലതിനൊക്കെ എത്ര ചിന്തിച്ചാലും കാരണം കിട്ടില്ല,
ReplyDeleteചിലതിനു കാരണം കാണുകയുമില്ല,
ഒന്ന് വെറുതെ പറയാന്‍ കൂടി
തലയില്‍ തുണിയിട്ട് പോകുമ്പോള്‍ മുഖത്ത് ടോര്ച്ചടിച്ചാലും ആളറിയില്ല, അല്ലാത്തപ്പോഴാ പിന്തിരിപ്പനും മൂരാചിയും ഒക്കെയാവുന്നത്.
ReplyDeleteഇതാണ് ഈ ആശയ സംഘര്‍ഷം എന്നൊക്കെ പറയുന്നത് ല്ലേ..അതോ ആദര്‍ശ സംഘര്‍ഷമോ ?
ReplyDeleteഒരു പരിപ്പുവടയും കൂടി വേണായിരുന്നു..
ReplyDeleteപിന്തിരിപ്പന്മാരെ തിരയുന്ന ശുഷ്ക്കാന്തി ഇന്ന് എല്ലാവരിലും കൂടുതലാണ് ..
ReplyDeleteആരെയും കിട്ടിയില്ലെങ്കില്‍ മുഖത്ത് ടോര്‍ച് അടിച്ചവനെ പിന്തിരിപ്പന് എന്ന് മുദ്ര കുത്തി തല്ലും ... :)