Pages

Monday, 25 February 2013

സഞ്ചാരി

എത്രയൊക്കെ ശ്രമിച്ചാലും മായ്ക്കാന്‍ കഴിയാത്ത ചില ചിത്രങ്ങളുണ്ട് മനസ്സില്‍ ..അതുകൂടെയില്ലെങ്കില്‍ എന്ത് വിരസമാകുംയിരുന്നു ഇവിടം
മനസിന്റെ ഭ്രാന്തമായ ചിന്തകള്‍ക്ക് കടിഞാനിട്ടുകൊണ്ട് അയാള്‍ എഴുന്നേറ്റു ,ഉറക്കം തെളിഞ്ഞിട്ടു കുറച്ചായി എന്നാലും വെറുതെ സ്വപ്നം കണ്ടങ്ങ്‌ കിടക്കുകയായിരുന്നു ,
കുറച്ചു നാളായി ഇങ്ങനെയാണ് വല്ലാത്ത വിരസത
ശരിക്കും ഈ  ജീവിതം മടുത്തു തുടങ്ങി ..രവി മനസിലോര്‍ത്തു
രാവിലത്തെ പത്രത്തില്‍ കാര്യമായിട്ടൊന്നുമില്ല എല്ലാം പതിവ് കാഴ്ച്ചകള്‍ തന്നെ ..
ഒരുവട്ടം കൂടി പത്രമൊന്നു മറിച്ചു നോക്കിയിട്ട് രവി പുറത്തേക്കിറങ്ങി
പതിവില്ലാതെ രാവിലെ തന്നെ മഴ പെയ്യുന്നുണ്ട് ..ചെറിയൊരു ചാറ്റല്‍ മഴ അത്രമാത്രം ,തിരികെ പോയി കുടയെടുക്കാന്‍ തോന്നിയില്ല അയാള്‍ മഴയിലൂടെ നടന്നു ..
ഇടയ്ക്ക് മഴയുടെ ശക്തി ഒന്ന് കൂടി ..എന്നാലും അധികം നനയാതെ അയാള്‍ ലക്‌ഷ്യം പിടിച്ചു , അവറാച്ചന്‍ ചേട്ടന്റെ ചായക്കടയില്‍ അധികമരുമില്ല രാവിലത്തെ മഴയും തന്നുപ്പുമൊക്കെ കാരണം എല്ലാരും വീട്ടില്‍ ചടഞ്ഞു കൂടിയതാണ് ,മഴയത്ത് മൂടി പുതച്ചു കിടന്നുറങ്ങാന്‍ എന്ത് സുഖമാണ് തെല്ല് അസൂയയോടെ രവി ഓര്‍ത്തു .ഉറക്കം അല്ലെങ്കിലും വലിയൊരു സമാധാനം തന്നെ ചിന്തകള്‍ പിന്നെയും കാടുകയറി തുടങ്ങി ..
അതിനിടയില്‍ ആവിപറക്കുന്ന പുട്ടും കടലക്കറിയും മുന്പില്‍ എത്തിയിരുന്നു.പശ്ചാത്തലത്തില്‍ റേഡിയോ പതിയെ  പാടികൊണ്ടിരുന്നു ..

…………………………………………………………………..

റേഡിയോയിലെ പാട്ട് പിന്നെയും ഉയര്‍ന്നു കേട്ടപ്പോള്‍ രവി  കടയില്‍ നിന്നും പുറത്തേക്കിറങ്ങി .ഇനി എങ്ങോട്ടാണ്? ഉത്തരമില്ലാത്തൊരു ചോദ്യം മനസ്സില്‍ നിന്നും പൊന്തി വന്നു.കുറെ നാളായി റൂമില്‍  ചടഞ്ഞു കൂടുന്നു ,വയ്യ എന്തെങ്കിലും ചെയ്തെ പറ്റൂ .വിശ്രമ ജീവിതമാണ്‌ പോലും പറഞ്ഞാല്‍ പറയത്തക്ക പണിയൊന്നുമില്ല കസേരയില്‍ കാലും കയറ്റി വെച്ച് കിടന്നാല്‍ മതി ,ഓഫിസില്‍ പോകേണ്ട,കെട്ടികിടക്കുന്ന ഫയലുകള്‍ക്കിടയില്‍  തല പൂഴ്ത്ത്തിയിരിക്കേണ്ട ,ആഹാരത്തിനും  മുട്ടില്ല .അന്യന്റെ ദൃഷ്ടിയില്‍ വളരെ സുഖകരം.എന്നാല്‍ മനസിന്‌ സമാധാനമില്ല എന്ന് വന്നാല്‍
ഓരോ ദിവസം കഴിയുമ്പോഴും വല്ലാത്തൊരു ആധിയാണ് എല്ലാം തീരാന്‍ ഇനി അധികമില്ല എന്നൊരു തോന്നല്‍.ചെറുപ്പത്തില്‍ ഒരു സഞ്ചാരി ആകാനായിരുന്നു ആഗ്രഹം ചോദ്യങ്ങളെയും ഉത്തരങ്ങളെയും തേടി അങ്ങനെ അലഞ്ഞു തിരിയാന്‍ വല്ലാത്ത കൊതിയായിരുന്നു .ആല്‍കെമിസ്റ്റിലെ ആട്ടിടയനെ പോലെ ഒരു യാത്ര..സ്വപ്നങ്ങളിലെ പഴയ പര്‍വതങ്ങളും താഴ്വരകള്മൊക്കെ മനസിലേക്ക് കടന്നു വന്നു ....എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാം തകര്‍ന്നു ,ഒരു പഞ്ചായതോഫിസിലെ ക്ലെര്‍ക്കിന്റെ ജോലികൊണ്ട് തൃപ്തിപെടേണ്ടി വന്നു ആ പഴയ യാത്രികന്.ആദ്യമൊക്കെ വല്ലാത്തൊരു വീര്‍പ്പുമുട്ടലയിരുന്നു അവിടം, എന്നാല്‍ പതിയെ അതിനോട് പോരുത്തപെട്ടു തുടങ്ങി .പിന്നീടാങ്ങോട്ടു ചിന്തകളില്ല സ്വപ്നങ്ങളില്ല വെറും യാന്ത്രികമായ ഒരു ജീവിതം മാത്രം

കഴിഞ്ഞ മാസം ഓഫീസിന്റെ പടിയിരങ്ങുംബോഴാണ് കാലം എത്രമാത്രം മുന്നോട്ടുപോയെന്നു താന്‍ അറിയുന്നത് .യാത്രയയപ്പിന്റെ സമയത്ത്  ഒരു പയ്യന്‍ ചോദിച്ചു “എന്ത് നേടി?” ,ഉത്തരം ഇങ്ങനെ ആയിരുന്നു  “ഒരു കൂട്ടം തകര്‍ന്ന സ്വപ്നങ്ങളും തളര്‍ന്ന ശരീരവും മാത്രം”.എല്ലാം നേടി കഴിഞ്ഞു പിന്നെ മുന്നോട്ട് നോക്കുമ്പോള്‍ തോന്നുന്ന ഒരുതരം നിരാശയുണ്ടല്ലോ അതാണ് തനിക്ക് ഓഫീസിലെ രാമചന്ദ്രന്‍ സാറിന്റെ അഭിപ്രായമാണ് ഒരര്‍ത്ഥത്തില്‍ കാര്യം ശരിയാണ് എന്നാല്‍ തന്റെ നേട്ടങ്ങളെ അങ്ങനെ തന്നെ വിളിക്കാമോ എന്ന് തന്നെ ഇപ്പോള്‍ സംശയമുണ്ട് .മനസില്‍ ഉയര്‍ന്നുവരുന്ന കൊടുംങ്കാറ്റിനെ  വകഞ്ഞു മാറ്റി അയാള്‍ മുന്നോട്ട് നടന്നു.അവിടെ പുഴക്കരയില്‍ ഒരു വഞ്ചിക്കാരന്‍ പോകാന്‍ തയാറായി നില്‍ക്കുന്നു.അപ്പുറത്തെ പാറയില്‍ ചീട്ടുകളി സംഘം  ദിവസം തുടങ്ങി കഴിഞ്ഞു .ഒരു തണുത്ത കാറ്റിന്റെ നൊമ്പരം ഇപ്പോഴും അവിടെ തങ്ങി നില്‍ക്കുന്നുണ്ട് അതിന്റെ താഴുകലേറ്റ്‌ അങ്ങനെ നില്‍ക്കുക എന്നതുതന്നെ നല്ലൊരു അനുഭവമാണ്‌.പുഴയുടെ അരികത്തെ ഇടവഴിയിലൂടെ നടന്നു രവി  റൂമിലെത്തി .രണ്ടു റൂമുകളുള്ള ഒരു കൊച്ചു ‘വീട്’.വീടെന്നത് വെറുതെ ഭംഗിക്ക് പറയുന്നതാണ്  അതിനുള്ള യോഗ്യതയോന്നും ഇതിനില്ല എന്നത് അയാള്‍ക്ക് നന്നായി അറിയാം.എന്നാലും ഏതൊരു മനുഷ്യന്റെയും ഉള്ളില്‍ ഉണ്ടാകുമല്ലോ  ഒരു വീടെന്ന സ്വപ്നം. മനസിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി  മാത്രം ചില പ്രയോഗങ്ങള്‍ .....
ഷെല്‍ഫിലെ ഡയറി എടുത്ത്  വെറുതെ ഒന്ന് മറിച്ചു നോക്കി

"കാലത്തിന്റെ  ഇടവഴികളില്‍ ജീവിച്ചു മരിക്കുവാന്‍ വിധിക്കപ്പെട്ട  ജന്മങ്ങള്‍ മാത്രമാണ്  നാം, അര്‍ത്ഥശൂന്യമായ ഈ വികൃത  കോലത്തില്‍ നിന്ന് എന്നാണ് മോചനം ?"

എന്നോ കുറിചിട്ടതാണ് .എഴുത്ത്  വല്ലാത്ത ഒരാശ്വാസമാണ് ,യഥാര്‍തത്തില്‍ മറ്റാരെയും കാണിക്കാനല്ല  ഉള്ളിലെ എരിയുന്ന തീയ്ക്ക് അല്പാമെങ്കിലും ശമനം എന്നനിലയിലാണ്   ഇതെല്ലാം എഴുതികൂട്ടിയത് .അതിനു  തീര്‍ച്ചയായും ഒരു കുളിര്‍മഴ നനയുന്ന സുഖമുണ്ട് രവി മനസിലോര്‍ത്തു
-----------------------------

മറ്റൊരു സായാഹ്നം കൂടി  ...
ചെറുതായി  കാറ്റ്  വീശുന്നുണ്ട് ,മഴ പെയ്യുമോ ആവോ ?ഒരു സഞ്ചി നിറയെ പുസ്തകങ്ങളുമായി രവി  പുഴക്കരയിലേക്ക്  നടന്നു .ചെരുപ്പിന്റെ വള്ളി പൊട്ടിയിരിക്കുന്നതിനാല്‍ നടക്കാന്‍ അല്പം ക്ലേശ്ശിക്കേണ്ടി വന്നു .പതിവുപോലെ  ആ പാറയുടെ  പുറത്തുകയറി പുഴയ്ക്ക് അഭിമുഖമായി ഇരുന്നു ..രാവിലത്തെ  മഴ കാരണം  അല്പം വഴുക്കുന്നുണ്ടായിരുന്നു ..ഒരു തോണി നിറയെ ആളുകളുമായി  വരുന്നുണ്ട് .ഒരു ദിവസത്തെ  കഠിനാദ്ധ്വനത്ത്തിനു ശേഷം  വീട്ടിലേക്ക് തിരികെ എത്തുന്നവര്‍ .ദിവസങ്ങള്‍  വിരസമായി  ആവര്ത്തിക്കപെടുകയും  ജീവിതം ലക്ഷ്യമില്ലാതെ  മുന്നോട്ട് പോവുകയും ചെയ്യുമ്പോഴും  അവയുടെ  താളത്തിനൊപ്പം   തുഴഞ്ഞു പോകുന്ന മനുഷ്യര്‍ .ഇവിടെ  സഹതാപങ്ങള്‍ക്ക്  കാര്യമില്ല  ജീവിതം  നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്  രവി പതിയെ  പറഞ്ഞുകൊണ്ടിരുന്നു
ചൂണ്ടയില്‍ കുരിങ്ങിയ  മീനിന്റെ  പിടച്ചില്‍  കണ്ടാര്‍ത്തുകൊണ്ട്  ഒരു പറ്റം കുട്ടികള്‍ അപ്പുറത്ത് നില്ക്കുന്നു .ചുറ്റും നിന്ന് പരിഹസിക്കുന്ന  മനുഷ്യനെ നിസഹായതയോടെ  തുറിച്ചു നോക്കുന്ന മത്സ്യത്തിന്റെ ഭാവങ്ങളെ  രവി അവിടെ കണ്ടു .ഒരു  നിമിഷം അത് താനായി  സങ്കല്‍പ്പിച്ചു  നോക്കി ."ഹോ വയ്യ .."

അയാള്‍  പുസ്തകങ്ങള്‍ ഓരോന്നായി പുറത്തേക്കിട്ടു
നാസ്തികനായ ദൈവം ,ആള്‍കൂട്ടം ,അഭയാര്‍തികള്‍ ......
പിന്നെ കണ്ണുകളെ  പരിസരങ്ങളില്‍ നിന്നും പിന്‍വലിച്  അക്ഷരങ്ങളിലേക്ക് കണ്ണും നട്ടിരുന്നുനേരം .ഇരുട്ടി തുടങ്ങിയപ്പോള്‍ വഴിവിളക്കുകള്‍ തെളിഞ്ഞു .വായന പിന്നെ അവയുടെ  വെളിച്ചത്ത്തിലായി. വീടിലെ അടഞ്ഞ മുറിയിലിരുന്നു  വായിക്കുന്നതിനേക്കാള്‍ എത്രയോ ആസ്വാദ്യകരമാണ് പുഴക്കരയിലെ  തണുത്ത കാറ്റുമേറ്റ് വായിക്കുന്നത് ..അവിടെ  പുസ്തകം മാത്രമല്ല പ്രകൃതിയും   സംസാരിക്കുകയാണ് .
സമയം ഒരുപാടായി ...ശരീരം നന്നായി തണുക്കുന്നു..മടങ്ങിയേക്കാം .രവി മനസിലോര്‍ത്തു .പുസ്തകങ്ങള്‍ സഞ്ചിയിലാക്കി  പതിയെ നടക്കാന്‍ തുടങ്ങി ..
പെട്ടന്ന്‍ അല്പം അകലെ   ഒരു പാറയുടെ  മറപറ്റി കാലുകളിലേക്ക്  തല താഴ്ത്ത്തിയിരിക്കുന്ന ഒരു യുവാവ് രവിയുടെ ശ്രദ്ധയില്‍ പെട്ട് .അധികം  പ്രായം വരില്ല .തോളില്‍ നിന്ന്‍ ഊര്ന്നിവന്ന  തുകല്‍ സഞ്ചി ഒന്നുകൂടി മുകളിലേക്ക് തള്ളിയിട്ട്  രവി അവിടേക്ക് നടന്നു .

"എന്ത് പറ്റി ?"

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവന്‍ മുഖം ഉയര്‍ത്തി .ആകെ വിളറിയിരിക്കുന്നു
ഒരു കൊച്ചു കുട്ടിയെപോലെ  കരഞ്ഞു കൊണ്ട് അയാള്‍  പറഞ്ഞു

"ഇനി ജീവിക്കാന്‍ വയ്യ ! മരിക്കണം ..."

രവി വല്ലാതെ പകച്ചു പോയി ....എന്താണ് പറയുക  ജീവിതത്തെ നേരിടുവനോ?
തളരാതെ പിടിച്ചു നില്‍ക്കുവാനോ ?
എല്ലാം വെറുതെയാണ് ,ഇത്ര കാലം  കൊണ്ട് തനിക്ക് മനസിലായ ജീവിതത്തിനു ഒരു അര്‍ത്ഥവും  പ്രതീക്ഷയും ഇല്ലായിരുന്നു.  മറ്റെന്താണ് ഈ ചെറുപ്പക്കാരനുമുള്ളത്,   ഈ കോമാളി വേഷം അഴിച്ചു വെയ്ക്കുവാന്‍ പോകുന്നവനെ  എതിര്‍ക്കുന്നത്ന്തിനു ?ചിന്തകള്‍ എത്ര  കഠിനമായാലും തന്റെ  മനസിന്‌ അത് പറയുവാനാകില്ല,ഉള്ളില്‍ നിന്നും എന്തോ  പിടിച്ചു വലിക്കുകയാണ്‌ .ചിന്തകള്‍ക്കും യുക്തിക്കും അപ്പുറം മനസിനെ നിയന്ത്രിക്കുന്ന എന്തോ  ഒന്ന്

"എഴുന്നേല്‍ക്കൂ ..."

രവി  അവന്റെ കൂടെ നടന്നു ..അവര്‍ ഒന്നും  സംസാരിച്ചില്ല ..അല്പം കൂടി കഴിഞപ്പോള്‍  അവന്റെ വീടെത്തി  .മുറ്റത്തേക്ക്  ഒരു സ്ത്രീ ഇറങ്ങി വന്നു .നിരകണ്ണുകളോടെ അവന്‍ ആ കാലുകളില്‍ വീഴുന്നത് കണ്ടു ...ഇരുവരും ഒരുപാടു നേരം കരഞ്ഞു ...
രവി  പിന്നെ അവിടെ നിന്നില്ല  തിരികെ വീട്ടിലേക്ക് നടന്നു ...
അയാളുടെ  ചിന്തകള്‍  ഒരുപാട് അകലങ്ങളിലേക്ക്  പോയി ഭൂമിയും മനുഷ്യനും ഒക്കെ കടന്നു നക്ഷത്രങ്ങളിലേക്ക് എത്തി ...പിന്നേയും മുന്നോട്ട് പോകുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ..ഒന്നൊന്നായി ചോദ്യങ്ങള്‍ മനസിലേക്ക് കടന്നു വന്നു .ഹൃദയത്തെ അവ കീരിമുരിക്കുന്നത് പോലെ തോന്നി ,
ഇത്രമാത്രം അര്‍ത്ഥശൂന്യമാണ് ജീവിതം എങ്കില്‍ സകലവും അവസാനിപ്പിക്കാന്‍  നാം  മടിക്കുന്നതെന്ത്?താനകപ്പെട്ട ശൂന്യതയുടെ  ആഴങ്ങള്‍ ഇന്നാണ് രവിക്ക് മനസിലായത്.മനസിനുള്ളില്‍ നിന്നും  ആരോ മന്ത്രിക്കുന്നത് രവി കേട്ടൂ..

"എവിടെയോ താളം പിഴചിരിക്കുന്നു  ..താന്‍ കാണാതെപോയ  പലതുമുണ്ട് ..മനുഷ്യന്,  ജീവിതത്തിന് ,ലോകത്തിന്  അങ്ങനെ സകലത്തിനും അര്‍ത്ഥമുണ്ട് ,ഉണ്ടായേ പറ്റു.."

മനസിലെ കുരുക്കുകള്‍ അഴിയുകയാണോ അതോ മുറുകുകയാണോ എന്ന് രവിക്ക് മനസിലായില്ല .എന്തായാലും അയാള്‍ ഒന്ന് ഉറപ്പിച്ചിരുന്നു ....

------------------------------------------------------------------

പിറ്റേന്ന് അവറാച്ചന്‍ ചേട്ടന്റെ ചായക്കടയില്‍ രവി വന്നില്ല ,പുഴവക്കിലും പാറയിലുമൊന്നും അയാള്‍ ഇല്ലായിരുന്നു കാരണം  തിരിച്ചറിയാതെ പോയ അര്‍ത്ഥതലങ്ങളെയും പ്രതീക്ഷകളെയും   തിരികെപിടിക്കാന്‍ അയാള്‍ നേരത്തേ പോയിരുന്നു .....ചിന്തകള്‍ക്കും യുക്തിക്കും അപ്പുറം മനുഷ്യനെ  നിയന്ത്രിക്കുന്ന എന്തോ  ഒന്ന് തേടി .









Friday, 19 October 2012

കൊലയാളി

ഇനി ഒരു ദിവസം  കൂടി..
നാളുകള്‍ എണ്ണി  തുടങ്ങിയതാണ് അത്   നാഴികകളായി... ഇനി കേവലം നിമിഷങ്ങള്‍ മാത്രം.ലോകത്തിനു പതിവുപോലെ  ഒരു പുലരി കൂടി  എന്നാല്‍ തനിക്കോ ?.സെല്ലിന്റെ ഇരുംബ്ബഴികളിലൂടെ ഇരച്ചിറങ്ങുന്ന  പ്രകാശം അയാള്‍ ആര്‍ത്തിയോടെ നോക്കിനിന്നു.ഉദിച്ചുയരുന്ന സൂര്യനെ ഒരു നോക്ക് കൂടി കാണാനായെങ്കില്‍ .ഇനി തന്റെ ജീവിതത്തില്‍ മറ്റൊരു സൂര്യനില്ല
" സുപ്രഭാതം"
വല്ലാത്തൊരു ആകാംഷയോടെ പുറത്തേക്കു നോക്കി നിന്ന രഘുവിന്റെ കാതുകളില്‍  ആ ശബ്ദം മുഴങ്ങി ജയില്‍ വാര്‍ഡന്‍ രാമചന്ദ്രന്‍ സാറാണ്   .ഇവിടെ വന്ന നാള്‍ മുതല്‍ സാറങ്ങനെയാണ് .എത്രയോ സുപ്രഭാതങ്ങള്‍  താന്‍ കേട്ടിരിക്കുന്നു . വര്‍ഷമേറെയായി .. ഇനി അത് കേള്‍ക്കാന്‍   താനില്ലലോ എന്ന ചിന്ത അവന്റെ കണ്ണ് നിറച്ചു .അത് കണ്ടിട്ടാകണം    സറൊന്നും പറയാതെ നടന്നകന്നു .അല്ല എന്ത് പറയാനാണ്  .ആശ്വസിപ്പിക്കാന്‍ എന്താണുള്ളത്   അനിവാര്യമായ വിധിയെ  നേരിടുന്ന ഒരു കൊലയാളി എന്നതിനപ്പുറം എന്ത് പ്രതീക്ഷയാണ്.  തനിക്കു നല്‍കാനുള്ളത്

കുഴഞ്ഞ ഉപ്പുമാവ് കഴിച്ചെന്നു വരുത്തി രഘു പുറത്തേക്കിറങ്ങി
അപ്പോഴേക്കും വെളിച്ചം വല്ലാതെ പടര്‍ന്നിരുന്നു ,മറ്റു സെല്ലുകളില്‍ നിന്നും ആളുകള്‍ പുറത്തേക്കിറങ്ങി  അവിടങ്ങളിലായി ചെറിയ കശപിശകളും 
തെറിവിളികളുമൊക്കെ    കേട്ട് തുടങ്ങി  എല്ലാം പതിവ് കാഴ്ചകള്‍  ജയിലില്‍ ഒരു ദിവസം തുടങ്ങുകയന്നു ,

രഘു  ആ പഴയ വരാന്തയില്‍ ഇരുന്നു ,എത്രയോ നാളുകള്‍ താന്‍ നടന്നു മടുത്ത വഴികള്‍ ,കണ്ടുമറന്ന കാഴ്ചകള്‍ എല്ലാം അയാളെ പഴമയിലേക്കു നടത്തി  വിലങ്ങിട്ട കൈകളുമായുള്ള   യാത്രകള്‍ .മര്ധ്ധനമേറ്റ ശരീരത്തിന്റെ നിലയ്ക്കാത്ത വിങ്ങലുകള്‍. മനസിന്റെ ഒരു ഒഴിഞ്ഞ മൂലയില്‍ നിന്ന് മുറവിളികൂട്ടുന്ന  പഴമയുടെ ശബ്ദം അയാള്‍ കേട്ട് തുടങ്ങി ...മധുരിക്കുന്ന ഓര്‍മകളുള്ള  തന്റെ ജീവിതത്തെ അയാള്‍ ഒരിക്കല്‍ കൂടി  അവിടെ തിരഞ്ഞു നോക്കി  ഇല്ല അത് എന്നേക്കും  നഷ്ട്ടപെട്ടിരിക്കുന്നു  .മടങ്ങി വരാത്ത ആ
ദിവാസ്വപ്നങ്ങളെ തേടി നാളെ ഞാന്‍ പോവുകയന്നു അകലങ്ങളിലേക്ക് ഒരുപാടു ഒരുപാടു അകലങ്ങളിലേക്ക് ....
                 കണ്ണ് തുറന്നപ്പോള്‍ ഒരുപാടാളുകള്‍  .അന്തരീക്ഷം  പതിയെ ചൂട് പിടിക്കുന്നു ..പല കണ്ണുകളും തന്റെ നേരെ ഒരു ദയനീയ നോട്ടം സമ്മാനിക്കുന്നുണ്ട് .നാളെ തൂക്കി കൊല്ലുവാന്‍  പോകുന്ന വനോടുള്ള അനുകമ്പ .
മനസ് വീണ്ടും സംഘര്‍ഷഭരിതമായി ..ലോകത്തെ നോക്കി അലറി വിളിക്കണമെന്ന് തോന്നി അയാള്‍ക്ക്  
"ഞാനും ഒരു മനുഷ്യനാണു  ,നിങ്ങളെപോലെ  ഒരു പാട് സ്വപ്‌നങ്ങള്‍ ഉള്ളവന്‍ ,ജീവിച്ചു ജീവിച്ചു കൊതി തീരാത്തവന്‍ "
ഓര്‍മകളില്‍  നിന്നും രഘു ഉന്നര്‍ന്നത്‌ ഒരു നീണ്ട ബെല്ല് കേട്ടാണ് ,
ഉച്ചഭക്ഷണമാന്നു  ..എല്ലാത്തിന്റെയും കൂടെ അവസാനത്തേത് എന്നുപറഞ്ഞാല്‍ കൊള്ളാമെന്നു തോന്നി ,
അതെ അവസാനത്തെ ഉച്ചഭക്ഷണം
തന്റെ പഴകിയ പാത്രവുമെടുത്ത്  വരിയില്‍ ചെന്ന് നിന്നു
"രഘൂ നിനക്ക് സ്പെഷ്യലാണ് .." 
രാമചന്ദ്രന്‍ സാറാണ്
.............................
കൊല്ലാന്‍ കൊണ്ടുപോകും മുന്പ് രാജവിനെപോലെ നോക്കന്നമത്രേ അതാണ് പ്രമാണം
രുചിയേറിയ  കോഴികറിയുടെ മണം ഇപ്പോഴും  മാറിയിട്ടില്ല  അയാള്‍ കൈകള്‍ മണത്തു നോക്കി
അവസാനത്തെ വിഭവങ്ങള്‍ക്ക് അല്ലെങ്കിലും വല്ലാത്ത രുചിയാണ് ....
ഇനി ഒരു മയക്കം ആവാം ...
അവസാനത്തെ ഉച്ചയുറക്കം മനസ് പറഞ്ഞു

                     രഘു  നിന്നെ നിന്നെ കാണാന്‍  ഒരു ആള് വന്നിട്ടുണ്ട് ഒരു സാര്‍  വന്നു പറഞ്ഞു   ,എന്നേ കാണാനോ ആരാണത് .തന്നെ കാണാന്‍  ആകെ വരാറുള്ളത് പഴകിയ വസ്ത്രങ്ങള്‍ ധരിച്ച തന്റെ വൃദ്ദ  മാതാവ്‌ മാത്രമാണ്‌  ..നാളുകള്‍ക്ക് മുന്‍പ് അമ്മയും പോയി
 പോവുന്നില്ല  എന്ന് വിചാരിച്ചതാണ് പിന്നെ മനസ് മാറി .പോയേക്കാം ഇനി അതുകൂടി  ആവട്ടെ ഈ ജീവിതത്തില്‍ .രഘു എഴുന്നേറ്റു നടന്നു ..

                       നരച്ച താടിയും വട്ട കണ്ണടയുമായി ഒരു കുറിയ മനുഷ്യന്‍ .തോളില്‍ തൂങ്ങുന്ന തുകല്‍ സഞ്ചിയും പഴകിയ ചെര്യ്പ്പുമൊക്കെ കണ്ടാല്‍ തന്നെ അറിയാം  ആളൊരു സഞ്ചാരിയന്നു
 കണ്ടപാടെ അയാളൊന്നു ചിരിച്ചു. തിരിച്ചു ചിരിക്കാന്‍ തോന്നിയില്ല .മനസ് തുറന്നു ചിരിക്കാന്‍ തന്‍ മറന്നിരിക്കുന്നു എന്ന് തോന്നി 
അവിടുത്തെ ജീര്‍ണിച്ചു  തുടങ്ങിയ മരകസേരയിലിരുന്നു അയാള്‍ പറഞ്ഞു തുടങ്ങി ..
രഘുവിന് എന്നെ അറിയണമെന്നില്ല  ..നാം ഇതിനു മുന്‍പ് കണ്ടുമുട്ടിയിട്ടില്ല എന്നാല്‍ ഈ  മുഖം എനിക്ക് പരിചിതമാണ്
ഒരു പാട്  രാത്രികളില്‍ എന്റെ സ്വപ്നങ്ങളില്‍ നിങ്ങള്‍ വന്നട്ടുണ്ട് ..എന്നാല്‍ അവിടെ ഒരു ക്രൂരഭാവമായിരുന്നു   നിങ്ങള്‍ക്ക് .. ശരിക്കും ഒരു കൊലയാളിയുടെ മുഖം ..
അതുകണ്ട് ഞെട്ടിയുന്നരുന്ന നാളുകളില്‍ ഞാന്‍ ഒരുപാടു ശപിച്ചട്ടുണ്ട് നിങ്ങളെ  , എന്റെ മകന്റെ ഘതകനോടുള്ള  അമര്‍ഷവും വെറുപ്പുമൊക്കെ  ആയിരുന്നു അന്ന്  മനസ് നിറയെ ..
രഘു പഴമയിലേക്കു ഒന്ന് എത്തിനോക്കി അവിടെ ചോരയില്‍ മുങ്ങികിടമുങ്ങി കിടക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം കണ്ടു ...എന്ത്  പറയണം എന്നറിയാതെ അയാള്‍ പതറി പോയി
ആ മനുഷ്യന്‍ തുടര്‍ന്നു ....
"എന്നാല്‍ കാലം ഒരുപാട് കടന്നുപോയി. ഇന്ന് എനിക്കുപറയാന്നുള്ളത് ഇത് മാത്രമാണ് "

"ക്ഷമിച്ചിരിക്കുന്നു ,എന്റെ ജീവിതത്തെ ഈ വിധം നരകതുല്ല്യമാക്കിയ നിങ്ങളോട് ഞാന്‍ ഹൃദയപൂര്‍വം ക്ഷമിച്ചിരിക്കുന്നു
എന്റെ പ്രീയപെട്ടെവരുടെ  ഘാതാകനോട്      ഞാന്‍ ക്ഷമിച്ചിരിക്കുന്നു" 
രഘു  ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി പിന്നെ നിറ കണ്ണുകളോടെ ആ കാലുകളിലേക്ക്  വീണു
"ക്ഷമ ഒരു അത്ഭുതമാണ് സുഹൃത്തേ ..ക്ഷമിക്കപെട്ടവര്‍ക്ക് അത് തിരികെ നല്‍കാതിരിക്കാന്‍ സാധിക്കയില്ല  ..."
തന്റെ തുകല്‍ സഞ്ചയില്‍ നിന്ന്  അയാള്‍ ഒരു പഴയ പുസ്തകം പുറത്തെടുത്തു, അത് രഘു വിന്റെ കൈകളിലേക്ക് നല്‍കി ..പിന്നെ തന്റെ സഞ്ചിയും ത്തോളിലിട്ടു പതിയെ  ഗേറ്റിലേക്ക് നടന്നു നീങ്ങി ഒടുവില്‍ ആ രൂപം കാഴ്ച്ചയില്‍  നിന്നു മറഞ്ഞു ..
രഘു പുസ്തകം തുറന്നു  താളുകള്‍ ഓരോന്നായി മറിച്ചു 
അവിടെ അടിവരയിട്ട ഭാഗത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു

"നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ച്‌ സകല അനീതിയും പോക്കി നമ്മെ ശുദ്ധികരിക്കുവാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു  "
(1 യോഹന്നാന്‍ 1:9)





  

Sunday, 5 August 2012

വീട്പണി

ഞാന്‍ ഒരു വീട് പണിയുന്നുണ്ട്   
അതിനു സിമന്റും കല്ലും ഇഷ്ടികയും ഇറക്കിയത്
ഇന്ന്  വ്യ്കുന്നേരമാണ് .
നാളെ  ആശാരിയെ കാണണം പണിക്കാരെ കൂട്ടണം 
മേസ്തിരിക്ക് അഡ്വാന്‍സ്‌ കൊടുക്കണം .
തറ മാത്രം കഴിഞ്ഞ എന്റെ വീടില്‍ 
ഇനി എത്ര ലക്ഷംങ്ങള്‍ മുടക്കിയലാണ് 
മഴയ്ക്ക്‌ മുന്‍പ് ഒന്ന് കയറിക്കൂടാന്‍ പറ്റുക?.
പണി തീരുന്നത് വരെ എനിക്ക് വിശ്രമമില്ല  
നിന്ന് തിരിയാന്‍ പറ്റാത്ത തിരക്കായിരിക്കും .

അങ്ങനെ  പണി കഴിഞ്ഞാലോ ? ചിന്തിച്ചിട്ടില്ല 
ഒറ്റയ്ക്ക് ഒരു വലിയ വീട്ടില്‍ തനിയെ,  
തുറന്ന ജനാലയിലെ  ഇരുട്ടിനെ കണ്ടു  പേടിച്ചു മാറി ,
അടുക്കളയില്‍ തണുത്ത ചോറിനു  പല ഓര്‍മകളെ
അച്ചാറ് പോലെ കൂട്ടി, കരയാതെ ചിരിക്കാതെ     
മട്ടുപ്പാവില്‍   ചാരുകസേരയില്‍ മലര്‍ന്നു കിടന്ന്‍
നിലക്കാതെ  വീശുന്ന കാറ്റുകളുടെ 
നിശബ്ദതയില്‍ ഒരു പാട് കാലം .

അങ്ങനെ ചിന്തിക്കുമ്പോള്‍ 
ആര്‍ക്കു വേണ്ടിയാണ് ഞാന്‍  ഈ വീട് പണിയുന്നത്
എനിക്ക് കിടക്കാന്‍ ഈ ആകാശത്തിന്റെ മീല്‍ക്കൂര മാത്രം മതി.
പിന്നെ ആര്‍ക്കു വേണ്ടി?
എന്റെ കാലശേഷം വരുന്ന ഉറുമ്ബുകള്‍ക്കും
പുഴുക്കള്‍ക്കും പാമ്പുകള്‍ക്കും വേണ്ടി  .


Saturday, 23 June 2012

ഈ ജീവിതത്തിന്റെ അര്‍ത്ഥമെന്ത്?






അക്രമവും അസമാധാനവും കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇരുപത്തിയൊന്നാം  നൂറ്റാണ്ടിന്റെ  ആദ്യ  പകുതിയില്‍  ജീവിച്ചു  മരിക്കാന്‍   വിധിക്കപെട്ട ഒരു ഹതഭാഗ്യന്റെ വാക്കുകള്‍

വിസ്മയകരമായി വിഭാവനം ചെയ്യപ്പെട്ട ഈ പ്രപഞ്ചത്തിലെ വാസികളായി  ജനിച്ചുവീണ നമുക്ക് ഈ ജീവിതം  ഇന്നും ഉത്തരമില്ലാത്ത  ചോദ്യചിഹ്നമാന്നു . ഒരു പക്ഷെ എന്നെ ഏറ്റവും  കുഴക്കിയ ചോദ്യവും ഇത് തന്നെയന്നു .ഈ വേഷം കൊണ്ട് നാം എന്താണ് അര്‍ത്ഥ മാക്കുന്നത്‌?

ജീവിതം എന്നത് ജനനത്തിനും മരണത്തിനും ഇടയില്ലുള്ള  ഒരു ചുരുങ്ങിയ  കാലഘട്ടമാന്നു എന്നതിനാല്‍ ജനനമരണങ്ങള്‍ക്കും അപ്പുറം എന്തെങ്കിലുമുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ് .ജീവിതത്തിനു വ്യത്യസ്തമായ മാനങ്ങള്‍ നല്‍കുവാന്‍ ഒരു പക്ഷെ മരണത്തിനും   അപ്പുറം നിലനില്‍ക്കുന്ന ഒരു യഥാര്ത്യത്തിനു സാധിക്കും .അല്ലെങ്കില്‍ ജീവിതത്തിനു ശേഷം എന്ത് എന്നാ ചോദ്യമാണ് ജീവിതത്തിന്റെ അര്തനിരര്തകതയെ സ്വാധീനിക്കുന്നത്
                            
                        എന്റെ ജീവിതകാലം കൊണ്ട് എനിക്ക് എന്താണ് സംബാദിക്കുവന്‍ സാധിക്കുക .ധാരാളം നന്മ ചെയ്തു സമൂഹത്തിന്റെ അഭിവൃധ്തിക്കായി യാത്നിക്കം ,കുടുംബത്തിനു നന്മ ചെയ്യാം ,രാജ്യത്തിനായി പോരാടാം ,തനിക്കു വേണ്ടി  തന്നെ ജീവിച്ചു  ആസ്വദിക്കാം
എന്നിങ്ങനെ അനവധി സാദ്ധ്യതകള്‍ നമ്മുടെ  മുന്‍പിലുണ്ട് .ഇവയില്‍ ഏതെങ്കിലും വഴിയിലൂടെ ജീവിതത്തിനു അര്‍ഥം കണ്ടെത്താനാണ്‌ മനുഷ്യര്‍ പൊതുവേ ശ്രമിക്കാറ് എന്നാല്‍ നാം നിരീക്ഷിക്കേണ്ട വസ്തുത ഈ ചുരുങ്ങിയ കാലയളവില്‍ ഒരുവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എത്രത്തോളം അവന്റെ ജീവിതത്തെ അര്തപൂര്‍ണമാക്കുന്നു എന്നതാണ് .ഞാന്‍ ജീവിച്ചു എന്നത് കൊണ്ടോ ,അനവധി പരാക്രമങ്ങള്‍ ഞാന്‍ ഇവിടെ കാണിച്ചിട്ടുണ്ട് എന്നത് കൊണ്ടോ എന്റെ ജീവിതം അര്‍ത്ഥമുള്ളതാണ് എന്നെനിക്കു പറയുവാന്‍ സാധിക്കുകയില്ല  എന്റെ പ്രവര്‍ത്തികള്‍  എത്ര വലിയവ ആയാലും അവ മറ്റേതു മനുഷ്യനെയും (ഇതു ദുഷ്ട്ടനേയും)പോലെ മരണം എന്ന അവസാനത്തില്‍ കുഴിച്ചു മൂടാപ്പെടെണ്ടാതാണ് .ചുരുക്കത്തില്‍ ഒരു ശൂന്യത മാത്രമാന്നു ഇവിടെ നമുക്ക് അവകാശപെടാനുള്ളത് .എന്റെ പ്രവര്‍ത്തികള്‍ മറ്റുള്ളവന് പ്രയോജനപെട്ടാലും ഇല്ലെങ്കിലും അതിന്റെ അവസാനം നിരര്തകത മാത്രമാണ് .വ്യക്തിപരമായി അത് മാത്രമാന്നു എന്റെ സബത്ത്

    കളിച്ചു ചിരിച്ചു കാലം കടന്നു പോകും ഒടുവില്‍ തികച്ചും അവിചാരിതമായി മരണം കടന്നു വരും .
ഇന്ന് ജീവനുള്ളവര്‍ എന്ന് പറയുന്നവര്‍ നാളെ മരണത്തിലേക്ക്  കാല്‍വഴുതി വീഴുമ്പോള്‍  ഒരിറ്റു സമയം നാം ചിന്തിക്കാരില്ലേ  ..നാളെ ഇത് തന്നെയന്നു എന്റെയും ഗതി എന്നത് .അതെ മരണം അനിവാര്യമായ ഒരു യഥാര്‍ത്ഥ്യം ആണ്   മരണത്തെ ഞാന്‍ എങ്ങനെ കാണുന്നു എന്നതാണ്  എന്റെ ജീവിതത്തിന്റെ അര്‍ത്ഥത്തെ നിര്നയിക്കുനത്  .ഇന്നലകളില്‍ മരിച്ചു വീണ  നമ്മുടെ കൂടുകരെ പറ്റിയും ബന്ധുക്കളെ  പറ്റിയും  എന്ത് പ്രതീക്ഷയന്നു നമുക്കുള്ളത്

"യാതൊരു വസ്തുവിനും അതില്‍ തന്നെ അര്‍ത്ഥമുല്ലതകന്‍ സാധിക്കയില്ല " എന്ന് പറയപ്പെടുന്നുണ്ട്
ഉദാഹരണത്തിന്  ഒരു ജീവിയുടെ കാര്യമെടുക്കുക അത് ചരിത്രത്തിന്റെ ഏതോ ഒരു കലഗട്ടത്തില്‍ ജീവിച്ചു മരിക്കുകയാണ് .അത് എന്ത് ചെയ്താലും തന്റെ വിധിക്ക് മാറ്റം വരുത്തുക അസാധ്യം ആണെന്നിരിക്കെ തന്റെ ജീവിതം അര്‍ത്ഥമുള്ളതാണ് എന്ന് അവകാശപെടുന്നത് എങ്ങനെ . കേവലം താല്‍കാലികമായ ജയപരജയങ്ങള്‍ക്കും ദുഖസന്തോഷങ്ങള്‍ക്കും അപ്പുറം ആത്യന്തികമായി നാം നേരത്തെ കണ്ടത്പോലെ ഒരു ശൂന്യത മാത്രമാണ് അവനു അവകാശപെടനുള്ളത് .അതുകൊണ്ട് തന്നെ ജീവിതത്തിനു എന്തെങ്കിലും  അര്‍ഥം ഉണ്ടെങ്കില്‍ അത് മനുഷ്യജീവിതത്തിനും ഉപരിയായ എന്തെങ്കിലും ആകണം .ഇവിടെയാണ് യുക്തി നമ്മെ ദൈവത്തിലേക്കും മരണാന്തരജീവിതത്തിലേക്കും ഒക്കെ നയിക്കുന്നത്  .ജീവിതത്തിനും മരണത്തിനും ഉപരിയായി ദൈവമെന്ന യഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു എന്നത് മനുഷ്യന് വിശ്വസിക്കാന്‍ പൊതുവേ പ്രയാസകരമായ ഒന്നാണ് എന്നാണ് പറയപെടുന്നത് എങ്കിലും അവന്റെ ആത്മാവില്‍ മറഞ്ഞിരിക്കുന്ന ഈ വസ്തുതയെ നിഷേധിക്കുക എന്നതും ദുഷ്കരമായ പ്രക്രിയയാണ്‌ .ഞാന്‍ കണ്ടിട്ടുള്ള നിരീശ്വരവാദികളില്‍ ഭൂരിഭാഗവും തങ്ങളുടെ മനസിനെയും സൃഷ്ട്ടിയുടെ തെളിവിനെയും വഞ്ചിക്കുകയാണ് എന്നതാണ് പൊതുവേ എനിക്ക് തോന്നിയിട്ടുള്ളത്



എന്തായാലും ജീവിതത്തിനും അപ്പുറം മരണാനന്തര ജീവിതവും ദൈവവും നിലനില്‍ക്കുന്നില്ല എങ്കില്‍ മനുഷ്യ ജീവിതം അര്‍ത്ഥശൂന്യമായ ഒരു ചാക്രിക പ്രക്രിയ മാത്രമാണ് എന്ന് നമുക്കുറപ്പിക്കാം ...

Friday, 8 June 2012

തല്ലുന്നവന്റെ ആദര്‍ശം



ആശയങ്ങള്‍ തമ്മില്‍ അടിപിടി 
 മൂക്ക് ചളുങ്ങിയ ആശയവും ,കാലൊടിഞ്ഞ ആശയവും
 തുന്നിക്കെട്ടിയ മുറിവുകളുമായി ആശുപത്രിയില്‍
അഞ്ചാം വാര്‍ഡിന്റെ വലത്തേ അറ്റത്തെ
തുരുംബെടുത്ത് ഒടിയാറായ രണ്ടു കട്ടിലുകളില്‍
ഇന്ജകഷന്‍   കഴിഞ്ഞു തിരിഞ്ഞു കിടക്കുമ്പോള്‍
മനസ്സില്‍ പറഞ്ഞു .
തല്ലു കൊടുത്തപ്പോ മനസ്സില്‍ സ്റ്റഡി ക്ലാസ്സുകളില്‍
കട്ടന്‍ കാപ്പി കുടിച്ചു  കാണാതെ പഠിച്ച ആശയം
പോയിട്ട് അത് വറ്റി ഉണങ്ങിയ പാട് പോലും കണ്ടില്ല .
 ഇങ്ങോട്ട് തല്ലു  കിട്ടിയപ്പോള്‍  ഭാവിക്കു
വേണ്ടി ചോര ഉറ്റി  കൊടുക്കുന്ന  വിപ്ലവകാരിയും  മുങ്ങി .
ശ്ശെ  ആകെ confusion ആയല്ലോ  എന്ന് കരുതി 
പിന്നെ രണ്ടര  സെക്കണ്ട്ത്തെ   ആലോചന..
 ഒന്നാന്തരം ഒരു കാരണം കിട്ടി
ഇന്നലെ രാത്രി വായനശാല കഴിഞ്ഞുള്ള രണ്ടാമത്തെ  വളവിളില്‍ വെച്ച്
ഈ പിന്തിരിപ്പന്‍ മുരാച്ചി  എന്റെ   മുഖത്തേക്ക്   ഒന്ന്  ടോര്‍ച് അടിച്ചു  നോക്കിയില്ലേ ?
ശേഷം ചിന്തകള്‍ ശുന്യം
ടപ്പേ ടപ്പേ ഡും ഡം ,ഹെന്റമ്മേ ,ഹമ്മോ

Tuesday, 5 June 2012

ചെണ്ടന്‍ കപ്പയും ഫേസ്ബുക്കിന്റെ ചാറും




പ്പ തോല് പൊളിച്ചു വെള്ളത്തിലിട്ട്‌,കലത്തിനു    മുന്നില്‍  കുനിഞ്ഞിരുന്നു അടുപ്പിനുള്ളിലേക്ക് ജീവശ്വാസം  ഊതുന്നയാള്‍ മറിയാമ്മ ചേടത്തി .ഊതി ചൂടുപിടിച്ച ശ്വാസകോശത്തില്‍ നിന്ന് അന്ത്യശ്വാസം പൊന്തി വന്നു തൊണ്ടയില്‍ 'സ്ടക്ക്' ആയപ്പോള്‍.കുംബം  മാറ്റിവച്ചു നടുവു  താങ്ങികൊണ്ട് ചേടത്തി എണീറ്റു  . നെറ്റിയില്‍
ലിച്ച്ചിറ ങ്ങുന്ന വിയര്‍പ്പു കളഞ്ഞു  ,മോന്തയിലെ വെള്ളം തൊടിയിലേക്ക്‌ ഒഴിച്ചതിനുശേഷം പരിസരം    മുഴുവനായും ഒരു സ്കാന്നിംഗ് നടത്തി .

"സമ്തിംഗ് ഈസ്‌ മിസ്സിംഗ്‌"

അഞ്ചു മണിക്കു   പണികയരുന്ന ചേട്ടനും  അഞ്ചു മക്കള്‍ക്കും വെട്ടിവിഴുങ്ങുന്നതിനോപ്പം തോട്ടുകൂട്ടാ ന്‍  ചാറുകറി  എവിടെ?, ചോദ്യത്തിന്റെ  കനം   കൊണ്ട് മിനിട്ട്  സൂചി  രണ്ടക്കം അധികം ചാടി. ടെന്‍ഷന്‍ കയറിയ ചേടത്തി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും   ടോം  ആന്‍ഡ്‌  ജെറി  കളിക്കുകയും  ഇടതു നെഞ്ചത്ത് കൈ വെച്ചു "ഓള്‍ ഈസ്‌ വെല്‍" പറയുകയും ചെയ്യുന്നതിനിടയില്‍ പുറകില്‍ നിന്നൊരു  ശബ്ദം

'ഗ്ലിംഗ്'

  മറിയാമ്മ  ചേടത്തിയുടെ ഫേസ് ബുക്ക് അക്കൗണ്ടഇ ല്‍  മെസ്സേജ്  വന്നതാണ്‌
ആരാ ഈ      നേരമില്ലാതപ്പോ ?     എന്ന് പ്രാകി സ്ക്രീനിലേക്ക് തലയിട്ടു നോക്കി

ദോണ്ടേ  , എഫ് ബി യുടെ വലത്തേ മൂലയില്‍ ചാറ്റിങ് ലിസ്റ്റില്‍ തോഴി  മോളിക്കുട്ടിയ്ടുടെ നേരെ കാലങ്ങള്‍ക്ക്  ശേഷം ഒരു  പച്ച സിഗ്നല്‍ കത്തുന്നു .തൊട്ടടുത്ത ബോക്സിലേക്കു  മംഗ്ലിഷില്‍ പെരുക്കികൂട്ടിയ സന്ദേശം കത്ത്തുപോട്ടിച്ചു  ചാടിയതിന്റെ ഒച്ച്ചപ്പടയിരുന്നു കേട്ടത് .

"ടിയേയ് ... എന്നാ ഉണ്ട് വിശേഷം" എന്ന് സ്വന്തം  മോളിക്കുട്ടി മൊഴിയുന്നു
എന്നാ പറയാനാ ഒരു  ചാറു കറി  വെയ്ക്കുന്ന തിരക്കിലാടി
ഒരു സടെന്‍  റിപ്ലേ കൊടുത്തിട്ട് ഒന്ന് തിരിഞ്ഞു  നിന്ന് തല ചോറിഞ്ഞതെയുള്ളൂ
മോളികുട്ടി വീണ്ടും ചാറ്റില്‍ ചാടി വീണ് 
 

" ഡിയര്‍ ഡോണ്ട് വറി ,മി ഹെല്പ് ചെയ്യാം..  
ആവശ്യമുള്ള സാധനങ്ങള്‍  നോട്ട്   ചെയ്യ്.."
 

മോളികുട്ടിയുടെ പ്രോഫാഷന്നല്‍   സകിലിനു മറിയാമ്മ ചേടത്തിയുടെ വക ഒരു ജോക്ക്‌ 

"പണ്ട് നമ്മുടെ ലാല്മോന്‍ കൊഴികാറി  വെച്ചത് പോലെ ആവുമോ ?"
          
ഇപ്പോള്‍ ,ഇവിടെ, പ്രിയ വായനക്കാരന്‍ ഒന്ന് നിറുത്തി ,കേള്‍ക്കണം
ചാറ്റിലെ ഇനിയുള്ള ഭാഗം ,
ചാറുകറിയുടെ  പാചകരഹസ്യം
ലോകമെമ്പാടുമുള്ള പാചക വിദഗ്തരെ പോലും ഞെട്ടിക്കാന്‍ പോന്ന ഒന്ന്  ആയതിനാല്‍  കാലുപിടിച്ചു ചോദിച്ചിട്ടും  അത് ഇവിടെ പ്രസിദ്ധീകരിക്കാന്‍  ഉള്ള അനുവാദം മറിയാമ്മ ചേടത്തി നല്‍കിയില്ല
വായനക്കാരെ വിശ്വാസമില്ലത്തതിനലാകണം (അല്ലാതെ എന്നെയല്ല )
ശരി രണ്ടുമന്നികൂര്‍   കഴിഞ്ഞു കഥ തുടരുമ്പോള്‍,



             വൈകിട്ട് ,പറമ്പും
പാടവും കിളച്ചു മറി ച്ച തൂമ്പ തോളില്‍  വെച്ച് ഒരു മല മുഴുവന്‍ വിഴുങ്ങുവാന്‍ ഉള്ള വിശപ്പുമായ് വീടെത്തിയ കുരിയചച്നും പിള്ളേരും
സമയം കളയാതെ അടുക്കളയില്‍ ചെന്ന് ചമ്രം പടിഞ്ഞു  ഇരുന്നു .ചേടത്തി മൂടിവെച്ച കപ്പയും  ചാറും തുറന്നു ആറിലകളില്‍ യഥേഷ്ടം വെച്ച് കൊടുത്തു

ശ്മശാന മൂകതയില്‍.. ,
കപ്പയും ചാറും  വെട്ടിയടിക്കുന്നതിനിടയില്‍ കുരിയച്ചന്‍ കണ്ണുയര്‍ത്തി ,ഒപ്പം  അഞ്ചു പിള്ളേരും ചെണ്ടന്‍ കപ്പയുടെ ഒരു കഷണം  ചാറില്‍ മുക്കി നവിലോട്ടു വച്ചു വീണ്ടും ഒന്ന് ടെസ്റ്റ്‌ ചെയ്ത് കുരിയച്ച്ചന്‍ ചോദിച്ചു
 കൊള്ളാലോടി നിന്റെ പുതിയ
ചാറു കറി
എന്താ ഇതിനു  പേര് ?
മറിയാമ്മ ചേടത്തി തെല്ലു നാണത്തോടെ
വാതിലിനു പുറകിലോട്ടു മാറി തല 49 ഡിഗ്രി  ചെരിച്ചു പുറത്തോട്ടു നീട്ടി ചേട്ടനെ ഒന്ന് നോക്കി
പിന്നെ പറഞ്ഞു..


F. C. M. P. C കറി

"ഫേസ്ബുക്ക്  ചാറ്റിലൂടെ മോളിക്കുട്ടി പറഞ്ഞു കൊടുത്ത കറി" 

Sunday, 3 June 2012

വെളിച്ചം

ഇടതിങ്ങിയ വനംമനസ്സിലെ ആകാശത്തെ മൂടുന്നു
കാറ്റിനൊപ്പം പൊട്ടിവീണ
ഞെരുക്കങ്ങള്‍ കേട്ട്
മരക്കൊബിലിരുന്ന് എന്റെ
കിളി വിറച്ചു
കെട്ടിപ്പിടിക്കനാവാത്ത
വലിയൊരു ചന്ദ്രനാണോ ജീവിതം ?
പിടിവിടാതെന്നെ തുടരെ
കുലുക്കുന്നു
താഴെ വീണു പൊട്ടിയ മുട്ടത്തോടുകള്‍
സ്വയം നിഷേദിക്കുന്നു

                     
                            സങ്കീര്‍ണ്ണമായ താളങ്ങളില്‍
                      പാട്ടിലെ വരികള്‍ തെറ്റി
                      സ്വരം പതറിയപ്പോള്‍
                      ഒരു പറ്റം കാര്‍മേഘങ്ങള്‍
                     കുരിശിനും ആണിക്കുമിടയില്‍

                     ഒരു കൈയുമുണ്ടയിരുന്നെന്നു
                     പറഞ്ഞു
                     മനസ്സില്‍ മഴ പെയ്തു തെളിഞ്ഞു
                     പ്രകാശം വന്നു .