Pages

Sunday, 5 August 2012

വീട്പണി

ഞാന്‍ ഒരു വീട് പണിയുന്നുണ്ട്   
അതിനു സിമന്റും കല്ലും ഇഷ്ടികയും ഇറക്കിയത്
ഇന്ന്  വ്യ്കുന്നേരമാണ് .
നാളെ  ആശാരിയെ കാണണം പണിക്കാരെ കൂട്ടണം 
മേസ്തിരിക്ക് അഡ്വാന്‍സ്‌ കൊടുക്കണം .
തറ മാത്രം കഴിഞ്ഞ എന്റെ വീടില്‍ 
ഇനി എത്ര ലക്ഷംങ്ങള്‍ മുടക്കിയലാണ് 
മഴയ്ക്ക്‌ മുന്‍പ് ഒന്ന് കയറിക്കൂടാന്‍ പറ്റുക?.
പണി തീരുന്നത് വരെ എനിക്ക് വിശ്രമമില്ല  
നിന്ന് തിരിയാന്‍ പറ്റാത്ത തിരക്കായിരിക്കും .

അങ്ങനെ  പണി കഴിഞ്ഞാലോ ? ചിന്തിച്ചിട്ടില്ല 
ഒറ്റയ്ക്ക് ഒരു വലിയ വീട്ടില്‍ തനിയെ,  
തുറന്ന ജനാലയിലെ  ഇരുട്ടിനെ കണ്ടു  പേടിച്ചു മാറി ,
അടുക്കളയില്‍ തണുത്ത ചോറിനു  പല ഓര്‍മകളെ
അച്ചാറ് പോലെ കൂട്ടി, കരയാതെ ചിരിക്കാതെ     
മട്ടുപ്പാവില്‍   ചാരുകസേരയില്‍ മലര്‍ന്നു കിടന്ന്‍
നിലക്കാതെ  വീശുന്ന കാറ്റുകളുടെ 
നിശബ്ദതയില്‍ ഒരു പാട് കാലം .

അങ്ങനെ ചിന്തിക്കുമ്പോള്‍ 
ആര്‍ക്കു വേണ്ടിയാണ് ഞാന്‍  ഈ വീട് പണിയുന്നത്
എനിക്ക് കിടക്കാന്‍ ഈ ആകാശത്തിന്റെ മീല്‍ക്കൂര മാത്രം മതി.
പിന്നെ ആര്‍ക്കു വേണ്ടി?
എന്റെ കാലശേഷം വരുന്ന ഉറുമ്ബുകള്‍ക്കും
പുഴുക്കള്‍ക്കും പാമ്പുകള്‍ക്കും വേണ്ടി  .